Trending

നീന്തലിനിടെ വിദ്യാർത്ഥിനി കുളത്തിൽ മുങ്ങി മരണപ്പെട്ടു

പുതുപ്പാടി:ഈങ്ങാപ്പുഴ  കാക്കവയലിൽ  വിദ്യാർത്ഥിനി നീന്തലിനിടെ  കുളത്തിൽ മുങ്ങി പായോണ കരികുളം  കണ്ടത്തും തൊടുകയിൽ ഫിലിപ്പിന്റെ (പാലാഴി) മകൾ  മരിയ  (19) മരണപ്പെട്ടു.ലിസ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ്.

ഇവരുടെ ഫാമിന്റെ ആവശ്യാർഥം ഉള്ള 50മീറ്റർ നീളവും 30 മീറ്റർ വീതിയും  20 അടി താഴ്ചയുമുള്ള കുളത്തിലാണ് സംഭവം. കുടുംബവുമായി സ്ഥിരമായി നീന്തുന്നത് പതിവാണ്.ഇന്നലെയും പതിവുപോലെ ഫിലിപ്പും കുടുംബവും നീന്തി കുളിക്കുന്നതിനിടെയാണ് കുളത്തിന്റെ നടുക്ക്‌ വെച്ച്‌ മകളെ കാണാതാവുകയായിരുന്നു.
ഇന്നലെ  വൈകുന്നേരം 6:30 നും 7 മണിക്കും ഇടയിലാണ് സംഭവം.കുടുംബത്തിലെ അഞ്ചു പേരടങ്ങുന്ന സംഘമാണ്  നീന്തലിനുണ്ടായിരുന്നത്.ആറു തവണ  നീന്തി അവസാനമായി നീന്തുന്നതിനിടെ കുളത്തിൻ്റെ നടുക്ക് വെച്ച് താഴ്ന്ന് പോവുകയായിരുന്നു.

മുക്കത്ത് നിന്നെത്തിയ ഫയർ ഫോഴ്‌സും,മറ്റു സന്നദ്ധ സംഘടന സംഘങ്ങളും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.തുടർ നടപടിക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോയി

മാതാവ്:മോളി.സഹോദരങ്ങൾ:എലിസബത്ത്,സിറിയക്,ജോസഫ്.

റിപ്പോർട്ടർ: ഷാഫി അടിവാരം
Online Media Admins Kozhikode (OMAK)
ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ.
Previous Post Next Post
3/TECH/col-right