Trending

വാർത്ത വാസ്തവ വിരുദ്ധം:കെ.കെ ഇബ്രാഹിം മുസ്‌ലിയാർ

എളേറ്റിൽ : കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വിളിച്ചു ചേർത്ത മഹല്ല് സെക്രട്ടറിമാരുടെ യോഗത്തിൽ ജുമുഅ നടത്തിപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ ചില പത്ര മാധ്യമങ്ങളിൽ  പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് കെ.കെ ഇബ്രാഹിം മുസ്‌ലിയാർ അറിയിച്ചു.

ചർച്ചയിൽ സമസ്ത നേതൃത്വത്തിന്റെ  തീരുമാനം അറിയിക്കുകയും, ജുമുഅ ജമാഅത്തുകൾ നടത്താൻ സൗകര്യമുള്ള മഹല്ലുകളിൽ നിർബന്ധമായും നടത്താൻ ആവശ്യമായത് ചെയ്യണമെന്നുമുള്ള അഭിപ്രായം രേഖപ്പെടുത്തുകയുമാണ്  ചെയ്തത്.

എന്നിരിക്കെ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയെന്നും, പഞ്ചായത്ത് തീരുമാനത്തിന് അനുകൂലമായി എന്നുമുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്.
ആരാധനാലയങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാൻ കേന്ദ്ര കേരള സർക്കാറുകൾ അവസരം തന്നിരിക്കെ മതപരമായി അത് നിർവ്വഹിക്കൽ ഓരോരുത്തരുടെയും  ബാധ്യതയായതിനാലും  സൗകര്യമുള്ള മഹല്ലുകളിൽ ജുമുഅ ജമാഅത്ത് നിർവഹിക്കാൻ ആവശ്യമായത് ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.
Previous Post Next Post
3/TECH/col-right