Trending

തണലൊരുക്കി നാടൊന്നാകെ:ഉദയ ക്ലബ്ബ്

ഉദയ ക്ലബ്ബ് കാവിലുമ്മാരം ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'തണലൊരുക്കാം നല്ലൊരു നാളേക്ക്' എന്ന പേരിൽ കാവിലുമ്മാരം അങ്ങാടിയിൽ വെച്ച് വൃക്ഷത്തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം റിട്ടയേർഡ് അദ്ധ്യാപകനും കർഷകനുമായ ശ്രീ മാധവൻ മാസ്റ്റർ പിവിഎസ് പബ്ലിക് സ്കൂൾ ചെയർമാൻ ശ്രീ  ബഷീർ പിവിഎസ് - നു നൽകി കൊണ്ട് നിർവ്വഹിച്ചു. 

സാമൂഹിക അകലം പാലിച്ചു കൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് സത്യൻ സി പി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിയാസ് പാറമ്മൽ സ്വാഗതം പറഞ്ഞു. കാവിലുമ്മാരത്തെ പൗരപ്രമുഖർ സംബന്ധിച്ച ചടങ്ങിൽ സമീപത്തെ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തതോടൊപ്പം ക്ലബ് മെമ്പർമാർ അങ്ങാടിയിലും വൃക്ഷത്തൈകൾ നട്ടു.
Previous Post Next Post
3/TECH/col-right