Trending

ഒരു വീട്ടിലെ സഹോദരങ്ങളുടെ മൂന്നു കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്: ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം.ബാവ നഗറിലെ ഒരു വീട്ടിലെ സഹോരങ്ങളുടെ മക്കളാണ് മൂന്നുപേരും. നൂറുദ്ദീന്റെ മകന്‍ ബഷീര്‍(4), നാസറിന്റെ മകന്‍ അജ്നാസ് (6), സമീറിന്റെ മകന്‍ നിഷാദ്(6) എന്നിവരാണ് മരിച്ചത്.

ഒരേ വീട്ടില്‍ തന്നെയാണ് മൂന്ന് കുട്ടികളും. ഇന്നലെ  വൈകുന്നേരം മൂന്നു കുട്ടികളും കളിക്കാനിറങ്ങിയതായിരുന്നു.വൈകുന്നേരം നാലോടെയാണ് കുട്ടികൾ മൂന്നുപേരും വീട്ടിൽനിന്ന് പുറത്തേക്കുപോയത്. എല്ലാദിവസവും കളിക്കാൻ പുറത്തുപോകുന്നതിനാൽ വീട്ടുകാരും ശ്രദ്ധിച്ചില്ല.



വീട്ടിൽനിന്ന് നൂറുമീറ്റർ അകലെയുള്ള വെള്ളക്കെട്ടിലാണ് മൂന്നുപേരും വീണത്. നോമ്പുതുറ സമയമായപ്പോൾ കുട്ടികളെ കാണാത്തതിനാൽ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരും വെള്ളക്കെട്ടിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ കാഞ്ഞങ്ങാട്ടെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post
3/TECH/col-right