കോഴിക്കോട് : കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് ജില്ല ചുവപ്പ് മേഖലയില്‍ ഉള്‍പ്പെട്ടതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടി വരുമെന്നും പൊതുജനങ്ങള്‍ ഇതിനോട് പൂര്‍ണമായി സഹകരിക്കണമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്.കോവിഡിന്റെ ഭീഷണിയില്‍നിന്ന് പൂര്ണമുക്തമാകുന്നതിനും സാധാരണനില കൈവരിക്കുന്നതിനും ഈ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവിടം വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കില്‍ ഇവര്‍ക്ക് വീടുകളിലേക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ വാര്‍ഡ് ദ്രുതകര്‍മ്മ സേനകള്‍ വീടുകളിലെത്തിച്ചു നല്‍കും. ജില്ലയിലെ കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന യോഗം വിലയിരുത്തി.
യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്.സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര് രാജേന്ദ്രന്, സൂപ്രണ്ട് ഡോ. സജീത്ത് കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഷാമിന് സെബാസ്റ്റ്യന്‍, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:
KOZHIKODE