തിരുവനന്തപുരം: സമ്ബൂര്‍ണ അടച്ചിടല്‍ കാര്യമാക്കാതെ ജനങ്ങള്‍ വാഹനങ്ങളുമായി ഇന്നലെയും നിരത്തിലിറങ്ങിയതോടെ പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങി. വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ 2535 പേരെ അറസ്റ്റ് ചെയ്തു. 1636 വാഹനങ്ങള്‍ പിടിച്ചെടുത്തു.
അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്ബര്‍ പൊലീസ് ശേഖരിച്ച് കേന്ദ്രീകൃതമായി പരിശോധിക്കും. രണ്ട് തവണ നിര്‍ദേശം ലംഘിച്ചാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഒരു തവണ തിരിച്ചയച്ച ശേഷവും യാത്ര തുടര്‍ന്നാലും സമാന നടപടി നേരിടണം. ഇതിനുള്ള നിര്‍ദ്ദേശം ആര്‍.ടി.ഒമാര്‍ക്ക് നല്‍കി. അറസ്റ്റും കേസും നേരിടേണ്ടിയും വരും. പിടിച്ചെടുത്ത വാഹനങ്ങള്‍ 21 ദിവസത്തിന് ശേഷമേ വിട്ടു നല്‍കൂ.
തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇന്നലെ രാവിലെ മുതല്‍ വാഹനങ്ങളുടെ ഒഴുക്കായിരുന്നു. ജില്ലാ പൊലീസ് മേധാവികള്‍ക്ക് വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ മണിക്കൂറുകളോളം റോഡില്‍ ചെലവിടേണ്ടിവന്നു. എന്ത് ആവശ്യത്തിനാണ് പോകുന്നതെന്ന് സത്യവാങ്മൂലം പോലും കരുതാതെയായിരുന്നു പലരും റോഡിലിറങ്ങിയത്. ആശുപത്രികളിലേക്കാണ്, സാധനം വാങ്ങാനിറങ്ങിയതാണ് എന്നിങ്ങനെ കള്ളങ്ങള്‍ പറഞ്ഞ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
ഉച്ചവരെ കൊച്ചിയില്‍ ഇരുന്നൂറും കണ്ണൂരില്‍ 94ഉം പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് 113ഉം കണ്ണൂരില്‍ 39ഉം വാഹനങ്ങള്‍ പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും കാഴ്ചകാണാനും തമാശയ്ക്കും വണ്ടിയെടുത്ത് ഇറങ്ങിയവരാണ്. വാഹനം പിടിച്ചെടുത്ത് തുടങ്ങിയതോടെ ഉച്ചയ്ക്കു ശേഷം തിരക്ക് കുറഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളിലെ പ്രധാന റോഡുകളെല്ലാം ഇന്നലെ രാവിലെ തന്നെ ബാരിക്കേഡുപയോഗിച്ച് പൊലീസ് അടച്ചിരുന്നു. തിരുവനന്തപുരത്ത് വാഹനത്തിരക്കേറിയതോടെ സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ ഇന്നലെയും റോഡിലിറങ്ങി. തിരുവനന്തപുരം നഗരത്തില്‍ പുറത്തിറങ്ങുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും ഹോട്ടലുകളില്‍ പാഴ്സല്‍ വില്‍ക്കുന്നതിന് വിലക്കില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.
കോഴിക്കോട്ട് എല്ലാ സ്റ്റേഷന്‍ പരിധിയിലും അഞ്ചുവീതം സംഘങ്ങള്‍ റോഡില്‍ പരിശോധന നടത്തി. മുഖാവരണമില്ലാത്തവരോട് തൂവാല കൊണ്ട് മുഖം മറയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. അത്യാവശ്യക്കാരല്ലാത്തവരെ വീടുകളിലേക്ക് മടക്കി അയച്ചു.
കാല്‍നടയായി അതിര്‍ത്തി കടക്കരുത്
കന്യാകുമാരിയില്‍ നിന്ന് തിരുവനന്തപുരം ജില്ലയിലേക്കും തിരിച്ചും കാല്‍നടയായി പ്രവേശിക്കുന്നതിനും വിലക്കുണ്ട്. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ കളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. അതിര്‍ത്തികള്‍ക്ക് ആറ് കിലോമീറ്റര്‍ മുമ്ബ് പരിശോധനകള്‍ നടത്തും. ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരെ മാത്രം അനുവദിക്കും. ചരക്കിറക്കി മടങ്ങിപ്പോകുന്ന വാഹനങ്ങള്‍ തടയില്ല.

Tags:
KERALA