Trending

അരീക്കോട് ചാലിയാർ പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.

അരീക്കോട് താഴത്തങ്ങാടി കടവിൽ കുളിക്കാനെത്തിയ മഞ്ചേരി കാരാപറമ്പ് ഗ്രീൻ വാലി കോളേജിലെ വിദ്യാർത്ഥിയായ കോട്ടയം സ്വദേശി പത്തനാട് അബ്ദുൽ ബഷീറിന്റെ മകൻ അൽത്താഫ് (18 ) ആണ് മുങ്ങിമരിച്ചത്.


ഏഴോളം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു.മറുകര ലക്ഷ്യമാക്കി നീന്തവെ അൽത്താഫ് മുങ്ങി താഴുകയായിരുന്നു.

കോളേജ് അവധിയായതിനാൽ നാട്ടിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ആകസ്മിക മരണം.

മഞ്ചേരി മെഡി: കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.


Previous Post Next Post
3/TECH/col-right