Trending

സൗജന്യ PSC ഒറ്റത്തവണ രെജിസ്ട്രേഷൻ ഏകദിന ക്യാമ്പ്

യുവ ജനങ്ങളെ സർക്കാർ ജോലിയിലേക്ക്‌ കൊണ്ടുവരുന്നതിനു വേണ്ടി SKSSF നെരോത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ    സൗജന്യമായി PSC One Time Registration ചെയ്യാനും യോഗ്യരായ അപേക്ഷകർക്ക്  അപേക്ഷ നൽകാനുമുള്ള ഏകദിന ക്യാമ്പ് 01-03-2020(ഞായർ)രാവിലെ  9 മണി മുതൽ വൈകുന്നേരം 4:00 വരെ ശംസുൽ ഉലമ സെക്കണ്ടറി മദ്രസ ഹാളിൽ വെച്ചു നടത്തപ്പെടുന്നു.

സർക്കാർ ജോലികൾക്ക് വലിയ പരിഗണന കൊടുക്കാത്തൊരു പ്രവണതയാണിന്ന് നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം യുവാക്കളിലും കാണപ്പെടുന്നത്. സർക്കാർ ജോലിയുടെ പ്രാധാന്യം മനസ്സിലാക്കാത്തത്‌ കൊണ്ടും ഗൾഫ്‌ മേഘലയെ ആശ്രയിക്കുന്നതു കൊണ്ടുമാണ് കൂടുതൽ പേരും സർക്കാർ ജോലിയോട്‌ മുഖം തിരിക്കുന്നത്‌.കുറഞ്ഞുവരുന്ന ഗൾഫ്‌ ജോലി സാധ്യതയെ കുറിച്ചും വർദ്ധിച്ചുവരുന്ന സർക്കാർ ജോലി സാധ്യതയെ കുറിച്ചും
യുവ ജനങ്ങളിൽ അവബോധമുണ്ടാക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്.


📌ആവശ്യമുള്ള രേഖകൾ / വിവരങ്ങൾ :

1 . പാസ്‌പോർട്ട്‌ സൈസ് ഫോട്ടോ ( ഈമെയിലിലോ വാട്സാപ്പിലോ ഉണ്ടായാലും മതി )

 2 . വെള്ള പേപ്പറിൽ കറുത്ത പേന കൊണ്ട് ഒപ്പിട്ടത് ( SIGNATURE IN WHITE PAPER  )

 3 . ആധാർ അല്ലെങ്കിൽ വോട്ടേഴ്‌സ് ഐഡി

 4. SSLC ബുക്ക് കോപ്പി
Previous Post Next Post
3/TECH/col-right