Trending

ഈങ്ങാപ്പുഴയിലെ ജ്വല്ലറിയിൽ നിന്നും ആഭരണം മോഷ്ടിച്ച കടന്നു കളഞ്ഞ മോഷ്ടാവിനെ പിടികൂടി.

ഈങ്ങാപ്പുഴ:ഈങ്ങാപ്പുഴയിലെ  ജ്വല്ലറിയിൽ നിന്നും ആഭരണം മോഷ്ടിച്ചു കടന്നുകളഞ്ഞ മോഷ്ടാവ് സുലൈമാനെയാണ് വയനാട് മീനങ്ങാടി ബാറിൽ നിന്നും പോലീസിന്റെ പിടിയിലായത്. മുക്കം സുലൈമാൻ എന്ന പേരിൽ അറിയപ്പെടുന്ന ആളാണ് പിടിയിലായത്. വിവിധ മേൽവിലാസങ്ങൾ ഉപയോഗിക്കുന്ന  ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണെന്ന് സംശയിക്കുന്നതായും മീനങ്ങാടി പോലീസ് പറയുന്നു.


കഴിഞ്ഞ പതിനൊന്നാം തീയതി വൈകിട്ട്  മോതിരം നോക്കാനെന്നവണ്ണം ഈങ്ങാപ്പുഴയിലെ ജ്വല്ലറിയിൽ വരികയും ജോലിക്കാരൻ മാറിയ നേരത്ത് തന്റെ കയ്യിൽ സൂക്ഷിച്ച മുക്കുപണ്ടം മോതിരത്തിന്റെ ട്രേയിൽ ഇടുകയും ട്രേയിൽ ഉണ്ടായിരുന്ന ഒരു മോതിരം എടുത്തു കീശയിൽ ഇടുകയും ചെയ്തു.ശേഷം അയാൾ നോക്കിയ മോതിരം എടുക്കാം കൂടെ മറ്റൊരു ചെറിയ മോതിരംകൂടി വേണം, അതിനായി പണം തികയില്ല അടുത്തുള്ള എടിഎമ്മിൽ  പോയി പണം എടുത്ത് വരാം എന്ന് പറഞ്ഞു കടന്നു കളഞ്ഞതായിരുന്നു. പിന്നീടാണ് ആഭരണം നഷ്ടപ്പെട്ടത് മനസ്സിലായത്.പിന്നീട് നടത്തിയ സിസിടിവി പരിശോധനയിലാണ് ഇയാൾ തന്നെയാണ് മോതിരവുമായി കടന്നു കളഞ്ഞതെന്ന് മനസ്സിലായത് .

മേഷ്ടാവിന്റെ ഫോട്ടോയും, വിഡിയോയും സേഷ്യൽ മീഡിയകളിലും ,എളേറ്റിൽ ഓൺലൈനിലും പ്രസിദ്ധീകരിച്ചത്തിനെ തുടർന്നാണ് മേഷ്ടാവിന്റെ പിടിക്കുടാൻ സഹായകമായത്. മേഷ്ടാവിന്റെ ഫോട്ടോയും,വാർത്തയും ഷെയർചെയ്തു മേഷ്ടാവിനെ പിടികുടാൻ സാഹായിച്ചവർക്ക് ജ്വല്ലറി ഉടമ നന്ദി അറിയിച്ചു.
Previous Post Next Post
3/TECH/col-right