Trending

പരിശോധന കർശനമാക്കി; ‘കുട്ടി ഡ്രൈവർ’മാരുടെ എട്ട് ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു

കൊടുവള്ളി: മോട്ടോർ വാഹന വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കൊടുവള്ളി, എളേറ്റിൽ വട്ടോളി പ്രദേശങ്ങളിൽ നിന്ന് ‘കുട്ടി ഡ്രൈവർ’മാർ ഉപയോഗിച്ച എട്ട് ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു. ഇവർക്ക് 1,10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.അധ്യാപകരുടെയും, നാട്ടുകാരുടെയും സഹകരണത്തോടെയാണ് മോട്ടോർവാഹന വകുപ്പ് അധികൃതർ ചൊവ്വാഴ്ച പരിശോധന നടത്തിയത്.


കൊടുവള്ളി ടൗണിലും സ്കൂൾപരിസരങ്ങളിലും പരിശോധന നടത്തുകയും 95,000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത വാഹനങ്ങളും വിദ്യാർഥികളെയും സ്കൂളിൽ ഹാജരാക്കി അധ്യാപകരുടെ സഹായത്തോടെ രക്ഷിതാക്കളെ വിവരം അറിയിച്ച് നിയമനടപടി സ്വീകരിച്ചു. 


എം.വി.ഐ. എം.ജി. ഗിരീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എ.എം.വി.ഐ.മാരായ വി.എ. സൂരജ്, എസ്.ജി. ജസി, എൻ. പ്രേംകുമാർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right