എം.എസ്. എഫ്. പ്രതിഷേധ പ്രകടനം നടത്തി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 18 July 2019

എം.എസ്. എഫ്. പ്രതിഷേധ പ്രകടനം നടത്തി

കൊടുവള്ളി:എംഎസ്എഫ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ നേതാക്കളെ അടിച്ചൊതുക്കിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ച്  കിഴക്കോത്ത് പഞ്ചായത്ത് എംഎസ്എഫ് കമ്മറ്റിയുടെനേതൃത്വത്തിൽ പന്നൂർ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

കിഴക്കോത്ത് പഞ്ചായത്ത് എംഎസ്എഫ് ജനറൽ സെക്രട്ടറി റിയാസ് വൈക്കടവ്, ട്രഷറർ അജ്മൽ പന്നൂർ ,ഫൈസൽ പറക്കുന്ന്,ഉമർസാലി,റിഷാദ് എന്നിവർ നേതൃത്വം നൽകി.
പോലീസ് നരനായാട്ട് അപലപനീയം : യൂത്ത് ലീഗ്ഇന്ന് (വ്യാഴാഴ്ച) പഞ്ചായത്ത്‌ തലത്തിൽ പ്രതിഷേധ പ്രകടനം നടത്തുക
 
കോഴിക്കോട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സെക്രടറിയേറ്റിലേക്ക് നടത്തിയ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ട് അങ്ങേയറ്റം അപലപനീയവും ധിക്കാരപരവുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. അവകാശ സമരങ്ങളെ ചോരയിൽ മുക്കി അമർച്ച ചെയ്യാമെന്നത് ഇടത് സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. കൊലപാതകികളും ഗുണ്ടകളുമായ  വിദ്യാർത്ഥി നേതാക്കൾ തലസ്ഥാനത്ത് സ്വൈര്യ വിഹാരം നടത്തുമ്പോൾ ആണ്  സമാധാനപരമായി ജനാതിപത്യ രീതിയിൽ സമരം നടത്തിയ എം.എസ്.എഫ് നേതാക്കളെ പോലീസ് ക്രൂരമായി മർദിച്ചത്. 


മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമപള്ളി റഷീദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ ഉൾപ്പെടെ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും മാരകമായി പരുക്കേൽക്കുകയുണ്ടായി. പോലീസ് മുറ കൊണ്ട് മാത്രം സർക്കാരിന് മുന്നോട്ട് പോകാനാകില്ലെന്ന് നേതാക്കൾ പറഞ്ഞു. 


പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ഇന്ന് (വ്യാഴാഴ്ച) പഞ്ചായത് തലത്തിൽ പ്രകടനം നടത്താൻ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റികളോട് നേതാക്കൾ ആഹ്വാനം ചെയ്തു.
  
♨♨♨♨♨♨♨♨♨♨♨♨പോലീസ് നരനായാട്ട് അപലപനീയം:കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം ഇന്ന് വൈകു: 5 മണിക്ക് എളേറ്റിൽ വട്ടോളിയിൽ
 എളേറ്റിൽ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് MSF സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് ഇന്ന്   (18.07.19 വ്യാഴം) വൈകു: 5 മണിക്ക് എളേറ്റിൽ വട്ടോളി ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനത്തിന് മുഴുവൻ യൂത്ത്ലീഗ് - MSF പ്രവർത്തകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment

Post Bottom Ad

Nature