തൃശ്ശൂര്‍: തൃശ്ശൂര്‍ ചിയരത്താണ് യുവാവ് പെണ്‍കുട്ടിയെ
കഴുത്തില്‍ കത്തികൊണ്ട് കുത്തിയ ശേഷമായിരുന്നു തീ കൊളുത്തി കൊന്നത്. 22
കാരിയായ ചിയാരം സ്വദേശി നീതുവാണ് മരിച്ചത്. ബി.ടെക്
വിദ്യാര്‍ത്ഥിനിയായിരുന്നു നീതു.
സംഭവത്തില്‍ വടക്കേക്കാട് സ്വദേശിയായ ജിതേഷ് (32) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പെണ്‍കുട്ടിയുമായി വാക്കേറ്റത്തില്‍
ഏര്‍പ്പെട്ട യുവാവ് കത്തികൊണ്ട് പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം
കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ഓടിയെത്തിയ സമീപവാസികള്‍ യുവാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
സംഭവത്തില്‍ വടക്കേക്കാട് സ്വദേശിയായ ജിതേഷ് (32) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അമ്മ
മരിച്ചതോടെ അച്ഛന്‍ ഉപക്ഷേിച്ച പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലാണ്
താമസിച്ചു വന്നിരുന്നത്. ഏറെനാളായി ഈ യുവാവ് തന്നെ ശല്യം ചെയ്തിരുന്നതായി
പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെ, ഇന്ന് അപ്രതീക്ഷിതമായാണ്
യുവാവ് വീട്ടിലെത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ഓടിയെത്തിയ സമീപവാസികള്‍ യുവാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
Tags:
KERALA