വിദ്യാർത്ഥികളിൽ ആവേശമുണർത്തി നാടകക്കളരി ശ്രദ്ധേയമായി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 7 March 2019

വിദ്യാർത്ഥികളിൽ ആവേശമുണർത്തി നാടകക്കളരി ശ്രദ്ധേയമായി.

മടവൂർ : മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാടകക്കളരി വിദ്യാർത്ഥികൾക്ക്‌ നവ്യാനുഭവമായി. അഭിനയകലയുടെ വിവിധ ഭാവങ്ങൾ കുട്ടികൾക്ക് മനസ്സിലാവുന്ന തരത്തിൽ സർഗ്ഗാത്മകമായി അവതരിക്കപ്പെട്ടു.


തങ്ങൾക്കും അഭിനയം വശത്താക്കുവാൻ കഴിയുമെന്ന് കളരിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മനസ്സിലായി. പ്രശസ്ത നാടക സംവിധായകനും അഭിനയപ്രതിഭയുമായ വിനോദ് പാലങ്ങാടിന്റെ ശിക്ഷണത്തിലായിന്നു നാടക കളരി.ആറാം ക്ലാസ്സിൽ പഠിക്കുന്ന ലിയ സലീം മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

മാനേജിംഗ് കമ്മറ്റി സെക്രട്ടരി യു ഷറഫുദ്ദീൻ മാസ്റ്റർ നാടകകളരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ പി യൂസുഫലി അദ്ധ്യക്ഷത വഹിച്ചു. എം.പി മുഹമ്മദ് മുസ്ഥഫ , പി. വിപിൻ മാസ്റ്റർ ,ആദർശ് മാസ്റ്റർ എന്നിവർ ആശംസകളും അർപ്പിച്ചു.

ഹെഡ്മാസ്റ്റർ ചോലക്കര മുഹമ്മദ് മാസ്റ്റർ സ്വാഗതവും വിപി ഫാസില ടീച്ചർ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature