Trending

ELETTIL ONLINE NEWS UPDATES 08-09-2018

ELETTIL ONLINE NEWS UPDATES 08-09-2018
 


🅾 തിങ്കളാഴ്ചത്തെ രാജ്യവ്യാപക ബന്ദില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന്‍ വ്യാപാരി വ്യവസായ ഏകോപന സമിതി.


🅾 പ്രളയദുരിതാശ്വാസം: സെപ്തംബര്‍ 11 ന് സ്കൂള്‍ കുട്ടികളില്‍ നിന്നും സംഭാവനകള്‍ ശേഖരിക്കും; എല്ലാവരും പങ്കാളികളാകണമെന്ന് വിദ്യാഭ്യാസമന്ത്രി.


🅾 എലിപ്പനി ബാധിച്ച്‌  ഒരു മരണം കൂടി ! ഇതോടെ എലിപ്പനി മരണങ്ങള്‍ 47 ആയി.


🅾 ഹനാനെ ഏറ്റെടുക്കാന്‍ ഒരുങ്ങി ആശുപത്രിയിലേക്ക് എത്തുന്നത് അനേകം പേര്‍; സംരക്ഷകരുടെ തിരക്ക് സഹിക്കാനാവാതെ എല്ലാവര്‍ക്കും സന്ദര്‍ശനം നിഷേധിച്ച്‌ അധികൃതര്‍; ഒടുവില്‍ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി; നെഞ്ചോട് ചേര്‍ത്ത് വച്ച്‌ പരിലാളിക്കാന്‍ എത്തിയത് പണ്ട് ഉപേക്ഷിച്ച്‌ പോയ പിതാവ് ഹമീദ്; മാനസിക പ്രശ്‌നങ്ങള്‍ ഉമ്മക്കും തനിക്കും ഇനി അച്ഛന്‍ മാത്രം കാവലാളെന്ന് തിരിച്ചറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഹനാന്‍.


🅾 ആ അപകടം മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണോ? ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം; അപകടം നടന്നപ്പോള്‍ മുതല്‍ എങ്ങനെയാണ് ആ ഓണ്‍ലൈനുകാര്‍ ഒപ്പം കൂടിയത്? വേദന കൊണ്ട് പുളഞ്ഞ എന്നോട് ലൈവില്‍ വരാന്‍ പറഞ്ഞതിന്റെ പിന്നിലും എന്തോ താല്‍പ്പര്യമില്ലേ? ഹനാന് അപകടത്തെ കുറിച്ചുള്ള സംശയം മാറുന്നില്ല.


🅾 അര മണിക്കൂര്‍  മുമ്പേ പുറപ്പെട്ടു..സോറി അന്വേഷിച്ചു തുടങ്ങി; ഇനി വേണമെങ്കില്‍ ഒരു മണിക്കൂര്‍  മുമ്പേ അന്വേഷിച്ച്‌ തുടങ്ങാം; പി.കെ.ശശിക്കെതിരായ പീഡനാരോപണം നേരത്തെ അന്വേഷിച്ചുതുടങ്ങിയെന്ന സിപിഎമ്മിന്റെ അവകാശവാദത്തെ ട്രോളി വി.ടി.ബല്‍റാം.


🅾 പെരുമ്പാവൂർ സ്പിരിറ്റ്‌ ഉണ്ണി കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്‌.കൊന്നത്‌ കൂട്ടാളികൾ തന്നെ? കൂടെ കളിചിരിയുമായി നടന്ന് തക്കം വന്നപ്പോള്‍ ആഞ്ഞടിച്ചു; യാത്രയ്ക്കിടെ വെടിവെച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി;  പെരുമ്പാവൂരിനെ  വിറപ്പിച്ച ക്രിമിനല്‍ സ്പിരിറ്റ് ഉണ്ണിയുടെ കൊലപാതകത്തിലെ രണ്ടുപ്രതികള്‍ അറസ്റ്റില്‍; കര്‍ണാടക പൊലീസിന്റെ പിടിയിലായത് ആലുവ സ്വദേശികള്‍.


🅾 പിവി അന്‍വറിന്റെ പാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു; ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദ്ദേശത്തില്‍ ഉത്തരവിട്ട് ജില്ലാ കളക്ടര്‍; തീരുമാനം പ്രളയകാലത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന്.


🅾 സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ അന്തിമവിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍; സ്പോട്ട്‌ അഡ്‌മിഷന്‍ നടത്തുക 71 സീറ്റുകളിലേക്ക് മാത്രം; ഉയര്‍ന്ന റാങ്ക് നേടിയ 93 വിദ്യാര്‍ത്ഥികളുടെ സീറ്റില്‍ മാറ്റമില്ല; ശനി, ഞായര്‍ ദിവസങ്ങളിലായി അഡ്‌മിഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനം.


🅾 സെപ്റ്റംബര്‍ മൂന്നിന് അവധി കിട്ടി നാലിന് നാട്ടിലേക്ക് തിരിച്ചു; ഭാര്യയെ അവസാനമായി വിളിച്ചത് അന്ന് രാത്രി; ജമ്മു-കശ്മീരില്‍ നിന്ന് നാട്ടിലേക്ക് വന്ന സൈനികനെ കാണാനില്ല; ബാഗേജുകള്‍ ട്രെയിനില്‍ ഭദ്രം.അടൂർ മണ്ണടി ആർദ്ദ്ര ഭവനിൽ വി അനീഷ്‌ കുമാറിനെ (37) ആണ്‌ കാണാതായത്‌.


🅾 പികെ ശശി എംഎല്‍എയ്ക്ക് എതിരായ പീഡന പരാതി പൊലീസിന് പകരം മന്ത്രി അന്വേഷിക്കുന്നതെങ്ങനെ? ഇത് നീതി ന്യായ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളി; സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ പിരിച്ച്‌ വിടണമെന്നും രമേശ് ചെന്നിത്തലയുടെ പരിഹാസം.


🅾 ഒരു ബൈക്കില്‍ മൂന്നു കൂട്ടുകാരുടെ ആഘോഷയാത്ര; എതിരേ വന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച്‌ പത്താം ക്ലാസുകാരന്‍ മരിച്ചു; മറ്റു രണ്ടുപേരും ഗുരുതരാവസ്ഥയില്‍; പത്തനംതിട്ട കലഞ്ഞൂരിലെ അപകടം ബൈക്കിന്റെ അമിതവേഗം മൂലം.മരിച്ചത്‌ കലഞ്ഞൂർ ഗവ : ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കലഞ്ഞൂർ വാഴപ്പാറ ഉടയൻ ചിറയിൽ സുന്ധുവിന്റെ മകൻ ആദർശ്‌ (14) ആണ്‌ മരിച്ചത്‌


🅾 കാലിക്കട്ട് സര്‍വകലാശാല പത്തിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും


🅾 നൂറ്റാണ്ടു കൂടുമ്പോൾ  പ്രളയം വരും; കുറേ പേര്‍ മരിക്കും: അതൊന്നും വിവാദമാക്കേണ്ടതില്ല: എം എം മണിയുടെ പ്രസ്താവന വിവാദമാകുന്നു.


🅾 ആരോപണ വിധേയരായ നേതാക്കളെ എഴുന്നള്ളിച്ച്‌ ഘോഷയാത്ര നടത്തുന്ന  പാരമ്പര്യം സിപിഐഎമ്മിനില്ല'; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ എക്കാലത്തും ഉറച്ച നിലപാടാണ് പാര്‍ടി സ്വീകരിച്ചിട്ടുള്ളതെന്നും കോടിയേരി.


🅾 ചരിത്രത്തിൽ ആദ്യമായി കൊച്ചിയിൽ പെട്രോൾ വില 82.36 ആയി. ഡീസലിന്‌ 76.39 ഉം.


🅾 ഐ പി എസ്‌ ലഭിച്ച 12 പേർക്ക്‌ എസ്‌ പി മാരായി നിയമനം നൽകി


🅾 വെളിച്ചെണ്ണയിൽ വൻ തോതിൽ മായം കലർത്തിയ കൊച്ചി കിഴക്കമ്പലം കൈരളി ഓയിൽ മിൽ അടച്ച്‌ പൂട്ടാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഉത്തരവിട്ടു.


🅾 പ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്ന പാണിയേലി പോര്‌ വീണ്ടും തുറന്നു.ബീച്ച്‌ രീതിയിൽ മണൽ പരപ്പ്‌ രൂപപ്പെട്ടിട്ടുണ്ട്‌.


🅾 ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച്‌ ഇന്ന് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ യു ഡി എഫ്‌ പ്രതിഷേധ പ്രകടനം നടത്തും.


🅾 എസ്‌ എൻ ഡി പി യോഗത്തിന്റെ നവീകരിച്ച കേന്ദ്ര  കാര്യാലയം തുറന്നു . ശ്രീനാരായണ മ്യൂസിയം, ശീതീകരിച്ച ധ്യാന മന്ദിരം എന്നിവ അടങ്ങുന്നതാണ്‌ കാര്യാലയം


🅾 ഹർത്താൽ പ്രമാണിച്ച്‌ 10 നടക്കേണ്ട. വിൻ വിൻ നറുക്കെടുപ്പ്ല് മാറ്റി വച്ചു


🅾 ഭക്ഷണം സമയത്ത്‌ ലഭിക്കുന്നില്ലെന്നും ശുചിത്വ കുറവ്‌ ഉണ്ടെന്നും ആരോപിച്ച്‌ കലാമണ്ഡലം ഓഫീസിന്‌ മുന്നിൽ വിദ്യാർത്ഥികൾ സമരം നടത്തി.ചർച്ചയിൽ പുതിയ മെസ്‌ കമ്മറ്റി രൂപീകരിക്കാൻ ധാരണയായി.


🅾 കെ എസ്‌ ആർ ടി സി ബസ്‌ ജീവനക്കാർക്ക്‌ നാളെ മുതൽ സിംഗിൾ ഡ്യൂട്ടി സംവിധാനം നിലവിൽ വരും . ഇരട്ട ഡ്യൂട്ടിക്കായി തിരക്ക്‌ കുറഞ്ഞ ഉച്ച സമയത്ത്‌ കൂടുതൽ ബസുകൾ ഓടിച്ചിരുന്നത്‌ നിർത്തലാക്കും.


ദേശീയം


🅾 അവശനിലയിലായിട്ടും ഹാര്‍ദിക് ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല; ശുചിമുറിയില്‍ പോയപ്പോള്‍ ബോധംകെട്ട് വീണു; നിരാഹാര സമരത്തെ തുടര്‍ന്ന് അവശനായ പാടിദാര്‍ സംവരണ സമര നായകന്‍ ഹാര്‍ദിക് പട്ടേലിനെ ഒടുവില്‍ ആശുപത്രിയിലേക്ക് മാറ്റി


🅾 പ്രളയ പശ്ചാത്തലത്തില്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളെ വിമര്‍ശിച്ച്‌ സുപ്രീംകോടതി; സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം; കേരളത്തിലെ പ്രളയത്തില്‍ നിന്ന് പാഠം പഠിക്കണമെന്നും സുപ്രീംകോടതിയുടെ വിമര്‍ശനം.


🅾 ഈ വര്‍ഷം മാത്രം രൂപയുടെ മൂല്യം ഇടിഞ്ഞത് 11 ശതമാനം; കൊടുത്ത് തീര്‍ക്കാനുള്ള വര്‍ഷകാല വിദേശ കടം മാത്രം ഉയര്‍ന്നത് 68,000 കോടി; എണ്ണ ഇറക്കുമതിക്കായി അധികം വേണ്ടത് ശതകോടികള്‍; ഇന്ത്യയുടെ വിദേശനാണ്യ ശേഖരം നേരിടുന്നത് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി; വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനും സാധ്യതകള്‍ ഏറെ; തിളങ്ങുന്ന ഇന്ത്യ സൃഷ്ടിക്കാന്‍ മോദി നാല് വര്‍ഷം പെടാപ്പാടുപെട്ടപ്പോള്‍ ഫലം ഇങ്ങനെ.


🅾 അടുത്ത ലോക സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സർക്കാരിനായി പ്രചാരം നറത്താൻ 350 അംഗ സന്യാസി  സംഘറന. വോട്ട് നേടികൊടുക്കാന്‍ 'മിഷന്‍ മോഡി എഗൈന്‍' സന്യാസിമാരുടെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മയ


🅾 രാ​ജ്യ​ത്ത് സ്ത്രീ​ക​ളും ദ​ളി​തു​ക​ളും അ​ര​ക്ഷി​താ​വ​സ്ഥ​യില്‍; യുവാക്കള്‍ക്ക് തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളില്ല; മോ​ദി സ​ര്‍​ക്കാ​ര്‍ സ​മ്ബൂ​ര്‍​ണ പ​രാ​ജ​യമെന്ന് മ​ന്‍​മോ​ഹ​ന്‍ സിം​ഗ്.


🅾 രണ്ടു കോടി പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തിട്ട് എത്രപേര്‍ക്ക് നല്‍കി? വിദേശത്തുള്ള കള്ളപ്പണം എത്ര ഇങ്ങോട്ട് കൊണ്ടു വന്നു? നോട്ട് നിരോധനവും ജിഎസ്ടിയും വഴി ചെറുകിട സംരംഭങ്ങളെല്ലാം തകര്‍ത്തു; ജനാധിപത്യം സംരക്ഷിക്കുന്നതിന് പകരം ക്ഷയിപ്പിക്കുന്നു: മോദി സര്‍ക്കാരിനെതിരെ കണക്കുകള്‍ നിരത്തി ആഞ്ഞടിച്ചു വീണ്ടും മന്മോഹന്‍ സിങ്. മോഡി സർക്കാരിനെ വിമർശന വിധേയമാക്കി കപിൽ സിബൽ രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആയിരുന്നു മന്മോഹൻ സിംഗിന്റെ പരാമർശം


🅾 ഡല്‍ഹിയില്‍ കനത്തമഴ: റോഡ്, വ്യോമ ഗതാഗതങ്ങള്‍ സ്തംഭിച്ചു.


🅾 ജിയോയുടെ  വമ്പൻ ഓഫര്‍; ഡയറി മില്‍ക്കിനൊപ്പം 1 ജിബി ഡാറ്റ സൗജന്യം.ചോക്കലേറ്റ്‌ പൊതിയിലെ ക്യു ആർ ഡാറ്റ സ്കാൻ ചെയ്താണ്‌ അധിക ഡാറ്റ സ്വന്തമാക്കേണ്ടത്‌


🅾 ലാലു പ്രസാദ്‌ യാദവിന്‌ ഒപ്പം കൂട്ടിരുപ്പിന്‌ 2 സഹായികൾക്ക്‌ ജയിൽ അധികൃതർ അനുമതി നൽകി.


🅾 കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയും ആയ കോൺട്രു മുരളി ടി ഡി പി യിൽ ചേർന്നു


🅾 ട്രെയിനുകളിലും വൈ ഫൈ സംവിധാനം വരുന്നു.ഉത്തര റെയിൽവേയിലെ എക്സ്പ്രസ്‌ ട്രെയിനുകളിൽ ജനുവരി മുതൽ ആണ്‌ സംവിധാനം നിലവിൽ വരിക


🅾 തെലങ്കാനയിൽ ടി ഡി പി യുമായി കോൺഗ്രസ്‌ സഖ്യ ചർച്ച നടത്തി..ടി ആർ എസിനെതിരെ പ്രതിപക്ഷ കൂട്ടായ്മയാണ്‌ ലക്ഷ്യം.


അന്താരാഷ്ട്രീയം

🅾 സിഖ് തീര്‍ത്ഥാടകര്‍ക്കായി അതിര്‍ത്തി തുറക്കാന്‍ തയ്യാറായി പാക്കിസ്ഥാന്‍; തീരുമാനം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പെന്ന് സൂചന; പാക് തീരുമാനം സ്വാഗതം ചെയ്ത് പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു.


🅾 മാലദ്വിപില്‍ എയര്‍ ഇന്ത്യവിമാനം റണ്‍വേ മാറി ഇറങ്ങി; പറന്നിറങ്ങിയത് നിര്‍മ്മാണത്തിലിരിക്കുന്ന റണ്‍വേയില്‍; ചക്രത്തില്‍ ടാര്‍പോളിന്‍ കുടുങ്ങി നിന്നതോടെ തലനാരിഴയില്‍ ഒഴിഞ്ഞത് വന്‍ദുരന്തം; വീഴ്ചവരുത്തിയ പൈലറ്റ്മാരെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി.വിമാനത്തിൽ 136 യാത്രക്കാർ ഉണ്ടായിരുന്നു


🅾 വിവോ എക്‌സ്23 സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു.36700 രൂപയാണ്‌ വില.


 🅾 ക്യാനഡയിൽ മലയാളി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി ആനന്ദ്‌ ബൈജു.  മുങ്ങി മരിച്ചു സിവിൽ എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥി ആണ്‌.



കായികം 



🅾 ഓവല്‍ ടെസ്റ്റില്‍ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച; വിടവാങ്ങല്‍ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി അലസ്റ്റെയര്‍ കുക്ക്; മൊയീന്‍ അലിക്കും അര്‍ധ സെഞ്ച്വറി; ഇഷാന്ത് ശര്‍മയ്ക്ക് മൂന്ന് വിക്കറ്റ്; ജഡേജയ്ക്കും ബുംറയ്ക്കും രണ്ട് വിക്കറ്റ് വീതം; ഒന്നാം ദിനം കളി നിർത്തുമ്പോൾ  ഇംഗ്ലണ്ട് 7ന് 198 എന്ന നിലയില്‍.


🅾 മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടേക്കുമെന്ന സൂചന നല്‍കി വീണ്ടും പോള്‍ പോഗ്ബ. ബാഴ്സയിലേക്ക്‌ പോകുമെന്ന് സൂചന


🅾 വിജയ് ഹസാരെ ട്രോഫി : കേരളത്തെ സച്ചിന്‍ ബേബി നയിക്കും.ക്യാപ്റ്റന്‌ എതിരെ കലാപക്കൊടി ഉയർത്തിയതിന്‌ വിലക്ക്‌ നേരിട്ടവരെ പരിഗണിച്ചില്ല.


🅾 അവസാന ടെസ്റ്റ്‌ കളിക്കാൻ ഇറങ്ങിയ അലിസ്റ്റർ കുക്കിനെ ഇന്ത്യൻ ടീം അംഗങ്ങൾ ഗാർഡ്‌ ഓഫ്‌ ഓണർ നൽകി .ഓവലിലെ കാണികൾ മുഴുവൻ എഴുനേറ്റ്‌ നിന്ന് കയ്യടിച്ചു


🅾 ലോക ഷൂട്ടിംഗിൽ ഇന്ത്യക്ക്‌ 2 സ്വർണ്ണം. 10 മീറ്ററിൽ ഹൃദയ്‌ ഹസാരികയും ടീം ഇനത്തിൽ ഇന്ത്യൻ വനിതകളും സ്വർണ്ണം നേടി.


🅾 യു എസ്‌ ഓപ്പൺ വനിതാ ഫൈനൽ ഇന്ന്   . ഫൈനലിൽ സെറീന വില്യംസ്‌ ജപ്പാൻ താരം നവോമി ഒസാക്കയെ നേരിടുo.


🅾 സന്നാഹ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്‌ ബാങ്കോങ്ങ്‌ എഫ്‌ സിയെ 4-1 ന്‌ തോൽപിച്ചു



സിനിമാ ഡയറി

 
🅾 ജനപ്രിയ സിനിമക്കുള്ള ഓസ്കാർ നൽകുന്നത്‌ അടുത്ത വർഷം ഉണ്ടാവില്ല അത്‌ സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഓസ്കാർ അധികൃതർ


🅾 എബിയായി അമ്പരപ്പിച്ച്‌  ഫഹദ് ഫാസില്‍; വരത്തന്റെ ട്രെയിലര്‍ പുറത്ത്; ചിത്രം സെപ്തംബര്‍ 20 ന് തീയറ്ററുകളില്‍.


🅾 പിറന്നാള്‍ ആഘോഷിച്ച്‌ മമ്മൂട്ടി; കൂളസ്റ്റ് ഡ്യൂഡ് എവര്‍' എന്ന് ദുല്‍ഖര്‍.
Previous Post Next Post
3/TECH/col-right