Trending

ELETTIL ONLINE NEWS UPDATES 26-09-2018

ELETTIL ONLINE NEWS UPDATES 26-09-2018
1194 കന്നി 10
1440 മുഹറം 16
ബുധൻ

 

🅾 മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി.പ്രളയ ദുരിതം നേരിടാൻ 4796 കോടി രൂപ സഹായവും 16000 കോടി രൂപ അധിക വായ്പയും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി. പ്രത്യേക സഹായം വേണം; കേരളത്തിന്റെ അവസ്ഥ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മുഖ്യമന്ത്രി; കൂടിക്കാഴ്ച ഫലപ്രദമാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യന്‍; വിദേശ സഹായം സ്വീകരിക്കുന്നതില്‍ തടസ്സമുണ്ടെന്ന് പ്രധാനമന്ത്രി


🅾 കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രധാനമന്ത്രിയുടെ പൂര്‍ണ്ണ പിന്തുണ; പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമായത് 25000 കോടി രൂപയെന്ന് നിഗമനം; 'ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4796 കോടി രൂപയുടെ അധിക സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്' ; സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരോട് മക്കള്‍ ചോദിക്കുമെന്നും പിണറായി; വിദേശ സഹായം സ്വീകരിക്കുന്നതിന് തടസമുണ്ടെന്നറിയിച്ച്‌ മോദി


🅾 കണ്ണൂരില്‍ വിദേശ എയര്‍ലൈനുകളെ അനുവദിക്കും; പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി പിണറായി.


🅾 'മോള്‍ എന്റെ നെഞ്ചത്ത് കിടന്ന് തലകുത്തി മറിയുവാ'; പ്രളയക്കെടുതിയുടെ സമയത്ത് ബാലഭാസ്‌ക്കര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് സുഹൃത്ത് ആര്‍.ജെ ഫിറോസ്; വയലിനുമായി ദുരിതാശ്വാസ ക്യാമ്പിൽ  വരാമെന്ന ബാലഭാസ്‌കറിന്റെ വാക്കുകള്‍ കണ്ണീരോടെ ഓര്‍ക്കുന്നുവെന്നും ഫിറോസിന്റെ കുറിപ്പ്.


🅾 ശസ്ത്രക്രിയയ്ക്ക് ശേഷവും ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലഗുരുതരം; ഭാര്യയുടെ നിലയില്‍ പുരോഗതി, ഐസിയുവിലേക്ക് മാറ്റി.


🅾 മുൻ ചീഫ്‌ സെക്രട്ടറി എസ്‌ പത്മകുമാർ (84) അന്തരിച്ചു. കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥന്‍; മന്ത്രിസഭയുടെ പ്രത്യേക പ്രശംസയ്ക്ക് അര്‍ഹനായി സര്‍വീസില്‍ നിന്നു വിരമിച്ച ആദ്യ ചീഫ് സെക്രട്ടറി; എസ്.പത്മകുമാര്‍ ഓര്‍മയായി.


🅾 തലശേരി എ വി കെ നായർ റോഡിലെ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം; തീകെടുത്തിയത് വിവിധ അഗ്നിശമനസേനാ യൂണിറ്റുകളുടെ തീവ്രയത്‌നത്തില്‍. കോർപ്പറേഷൻ ബാങ്ക്‌ ശാഖ , എ സി വി  കേബിൾ വിഷൻ ഉൾപെടെ നിരവധി സ്ഥാപനങ്ങൾ ആണ്‌ കെട്ടിടത്തിൽ ഉണ്ടായിരുന്നത്‌.


🅾 ലാഭം ഉണ്ടാക്കാന്‍ കഴിയാത്ത സപ്ലൈക്കോ മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് താഴുവീഴും ! 90 ശതമാനം നഷ്ടത്തിലാണ് സപ്ലൈക്കോ മെഡിക്കല്‍ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ; 50 ശതമാനം സ്‌റ്റോറുകളില്‍ 3.5 ലക്ഷത്തില്‍ താഴെ മാത്രം വില്‍പന നടക്കുമ്പോൾ  വില പുനര്‍നിശ്ചയിക്കാനും സര്‍ക്കാര്‍ നീക്കം.


🅾 സ്‌കൂള്‍ വിട്ടു കഴിഞ്ഞപ്പോള്‍ ആറ്റില്‍ കുളിക്കാന്‍ മോഹം; അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ടത് മൂന്നു വിദ്യാര്‍ത്ഥികള്‍: രണ്ടു പേര്‍ രക്ഷപെട്ടു ; മൂന്നാമന് ദാരുണാന്ത്യം.പന്തളം എൻ എസ്‌ എസ്‌ ഹയർ സെക്കണ്ടറി വിദ്യാർത്ഥി മങ്ങാരം മുത്തൂരിയിൽ വടക്കേതിൽ ഷാജഹാൻ - ഫെമിന ദമോതികളുടെ മകൻ ഷംനാദ്‌ (17) ആണ്‌ മരിച്ചത്‌


🅾 കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട വയോധികരുടെ ബന്ധുക്കള്‍ക്കെതിരെ നിയമ നടപടിയെടുക്കും; ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സബ് കളക്ടര്‍ക്ക് ചുമതല നല്‍കി; ആരുമില്ലാത്തവരെ വൃദ്ധസദനങ്ങളിലേക്ക് മാറ്റാനും തീരുമാനം. ഉപേക്ഷിക്കപ്പെട്ട നിലയിൽ 24 വയോധികർ ആണ്‌ കോഴിക്കോട്‌ ബീച്ച്‌ ആശുപത്രിയില്‍  ഉണ്ടായിരുന്നത്‌


🅾 പി സി ജോർജ്ജ്‌ പാലാ ജയിലിൽ ബിഷപ്പ്‌ ഫ്രാങ്കോയെ സന്ദർശിച്ചു. എനിക്ക് വൈവാഹിക ജീവിതം വേണമെന്നുപറഞ്ഞ് കത്തുകൊടുത്ത കന്യാസ്ത്രീയാണ് ഇപ്പോള്‍ ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്ന് പറയുന്നത്; കന്യാസ്ത്രീക്ക് വട്ടാണ്; ഞാനിവിടെ പരസ്യമായിട്ടാണ് നടക്കുന്നത് ഇങ്ങോട്ട് വാ നേരിട്ടേക്കാം; നിങ്ങള്‍ പത്രക്കാര് ആണ് ഫ്രാങ്കോയെ ജയിലില്‍ ആക്കിയത്; അദ്ദേഹം നൂറുശതമാനം നിരപരാധിയാണ്; ഫ്രാങ്കോയുടെ കൈമുത്തിയ ശേഷം കന്യാസ്ത്രീയെ വേട്ടയാടാനുറച്ച്‌ പി.സി ജോര്‍ജ്; തന്നെ അധിക്ഷേപിച്ച പി.സിക്കെതിരെ കോട്ടയം എസ്‌പിക്ക് പരാതി നല്‍കി പീഡനത്തിനിരയായ കന്യാസ്ത്രീ.


🅾 കൊച്ചിൻ ആന്റൊ അന്തരിച്ചു .വിടപറഞ്ഞത് ഗസല്‍ സന്ധ്യകളും ഗാനമേളകളും കൊണ്ട് കൊണ്ടോട്ടിയെ സംഗീത സാന്ദ്രമാക്കിയ മനുഷ്യന്‍; ബാബു രാജിനൊപ്പം സഞ്ചരിക്കുന്ന നാടക ട്രൂപ്പുമായി കൊണ്ടോട്ടിയില്‍ എത്തി കൊണ്ടോട്ടിക്കാരനായി മാറിയ കൊച്ചിന്‍ ആന്റോയുടെ അന്ത്യം മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍.


🅾 അ​ന​ധി​കൃ​ത​മാ​യി റോഡ് നിര്‍മിച്ച കേസില്‍ തോ​മ​സ് ചാ​ണ്ടി​യു​ടെ മ​ക്ക​ള്‍​ക്കെ​തി​രേ തെ​ളി​വി​ല്ല; വി​ജി​ല​ന്‍​സ്.


🅾 മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ അറുപതുകാരന്‍ അറസ്റ്റില്‍.കാലടി തോട്ടകം അമ്പാട്ട്‌ വീട്ടിൽ ഭാസ്കരൻ ആണ്‌ അറസ്റ്റിൽ ആയത്‌. പോക്സോ പ്രകാരം കേസ്‌ എടുത്തു. ഇയാളുടെ അയൽവാസിയായ കുട്ടിയെ ആണ്‌ പീഡനത്തിന്‌ ഇരയാക്കിയത്‌.


🅾 മോദി സര്‍ക്കാരിന് ഭരണതുടര്‍ച്ച ലഭിച്ചാല്‍ ഈ തെരഞ്ഞെടുപ്പ് അവസാന ലോക്സഭാ തെരെഞ്ഞെടുപ്പ് ആയിരിക്കും: ചെന്നിത്തല.


🅾 വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ച കേസില്‍ നാലു കോടി രൂപ നഷ്ടപരിഹാരം നല്‍കണം; ഓസ്‌ട്രേലിയയില്‍ നഴ്‌സായിരുന്ന ഷിബിയുടെ മരണത്തില്‍ കോടികള്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത് വിദേശ വരുമാനം പരിഗണിച്ച്‌: 30 ദിവസത്തിനകം തുക കെട്ടിവയ്ക്കാനും ഇന്‍ഷുറന്‍സ് കമ്പനിയോട്‌ പത്തനംതിട്ട മോട്ടോർ ആക്സിഡണ്ട്‌ ക്രൈം ട്രൈബ്യൂണൽ.


🅾 കാർ പാർക്ക്‌ ചെയ്ത്‌ പോകുന്നവർ ശ്രദ്ധീക്കുക . കാറിന്റെ ചില്ലുകൾ പൊടിച്ച്‌ കളയുന്ന രാസ പദാർത്ഥം സ്പ്രെ ചെയ്ത ശേഷം കാറിനുള്ളിൽ മോഷണം നടത്തുന്ന സംഘം സജീവം. ഇന്നലെ മുവാറ്റുപുഴ സ്വദേശികളായ പ്രവാസി ദമ്പതികളുടെ കാർ എറണാകുളം കവിത തീയറ്ററിനടുത്ത്‌ പാർക്ക്‌ ചെയ്തിരുന്നു. അതിന്റെ ഗ്ലാസ്‌ പൊടിച്ച്‌ ബാക്ക്‌ സീറ്റിൽ ഇരുന്ന ബാഗ്‌ കവർന്നു. ഐ പാഡും ഒമാൻ റിയാലും നഷ്ടപ്പെട്ടു.


🅾 ജലനിരപ്പ്‌ ഉയർന്നു : മാട്ടുപ്പെട്ടി ഡാം നാളെ തുറക്കും . തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.


🅾 കോതമംഗലം ചെറിയ പള്ളിയിൽ കന്നി 20 പള്ളിയിൽ പെരുന്നാളിന്‌ കൊടി കയറി


🅾 അഭിലാഷ്‌ ടോമിക്ക്‌ ആവശ്യമായ   എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് മന്ത്രി കടകമ്പിള്ളി സുരേന്ദ്രൻ പറഞ്ഞു.ടോമിയുടെ അച്ചനോടും അമ്മയോടും മന്ത്രി വിവരങ്ങൾ ആരാഞ്ഞു.


🅾 ബിഷപ്പ്‌ ഫ്രാങ്കോക്ക്‌ വേണ്ടി മിഷനറീസ്‌ ഓഫ്‌ ജീസസ്‌ ഇന്ന് ഉപവസിച്ച്‌ പ്രാർത്ഥിക്കും.


🅾 ഭാര്യ മാതാവിനെ വെട്ടിക്കൊന്ന കേസിൽ പ്രതി വേങ്ങൂർ കടമ്പക്കാടൻ പൗലോസിന്‌ (54) ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു


🅾 കന്യാസ്ത്രീ സമരത്തിന്‌ അനുഭാവം പ്രകടിപ്പിച്ച്‌ നടൻ ജോയ്‌ മാത്യു കോഴിക്കോട്‌ മിഠായി തെരുവിൽ പ്രകടനം നടത്തിയ കേസിൽ നടൻ സ്റ്റേഷനിൽ ഹാജരായി


🅾 മുരളീധരനേയും സുരേന്ദ്രനേയും ലക്ഷ്യമിട്ട് ഒരാള്‍ക്ക് ഒറ്റപദവിയെന്ന ആശയം; മഞ്ചേശ്വരത്തും കഴക്കൂട്ടത്തും നേമത്തും പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനും അണിയറയില്‍ ചര്‍ച്ച സജീവം; രാജ്‌നാഥ് സിംഗിന്റെ പൊതു സമ്മേളനത്തില്‍ മോഹന്‍ലാലിനെ എത്തിക്കാനുള്ള നീക്കവും പാളി; തിരുവനന്തപുരത്ത് സൂപ്പര്‍താരത്തെ മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദവും ശക്തമാക്കും; ഗ്രൂപ്പ് പോരിനിടയിലും ലോക്‌സഭയില്‍ നേട്ടമുണ്ടാക്കാന്‍ കരുതലോടെ ബിജെപി.


🅾 കഥകളിയും തെയ്യവും പഞ്ചവാദ്യവും തിരുവാതിരക്കളിയും മോഹിനിയാട്ടവും ഓണവും വള്ളംകളിയും ദഫ്മുട്ടും മാര്‍ഗം കളിയും ഒരുക്കി യാത്രക്കാര്‍ക്ക് പൈതൃക അറിവ്; ആരേയും ആകര്‍ഷിക്കാന്‍ കൂറ്റന്‍ വിഷ്ണുമൂര്‍ത്തിയുടെ ചിത്രവും; സൗകര്യങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച്‌ വ്യോമയാനമന്ത്രാലയവും; ഇനി യാത്രാവിമാനമുപയോഗിച്ച്‌ രാത്രിയിലെ പരീക്ഷണപ്പറക്കല്‍: വിസ്മയമാകാന്‍ മൂര്‍ഖന്‍ പറമ്ബ് റെഡ്ഡി; കണ്ണൂരില്‍ പുതിയ പ്രതീക്ഷ കണ്ട് പ്രവാസികളും.


ദേശീയം
🅾 5000 കോടി രൂപ തിരിച്ചടക്കാതെ നാട്‌ വിട്ട നിതിൻ സന്ദേസരക്ക്‌ സി ബി ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ്‌ അസ്താനയുമായി അടുത്ത ബന്ദം എന്ന് റിപ്പോർട്ടുകൾ.നിതിൻ നൈജീരിയയിൽ ഉണ്ടോ എന്ന് അറിയാൻ ഇന്ത്യൻ അധികൃതർ ഇന്റർപ്പോളിന്റെ സഹായം തേടി.


🅾 കരട്‌ ടെലികോം നയം കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും


🅾 ജാർക്ഖണ്ഡ്‌ എം പി നിഷികാന്ത്‌ ദുബെയുടെ കാൽ കഴുകി വെള്ളം കുടിച്ച സംഭവത്തിൽ എം പി ക്ക്‌ എതിരെ കേസ്‌ എടുത്തു.


🅾 ഡല്‍ഹിയില്‍ സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലില്‍; കൗമാരക്കാരികള്‍ വീട്ടില്‍ നിന്നിറങ്ങിയത് ബസ് ടെര്‍മിനിലേക്കെന്നുപറഞ്ഞ്; കാണാതായത് സെപ്റ്റംബര്‍ 19ന്.


🅾 പത്തു പതിനഞ്ചു ദിവസത്തേക്കെങ്കിലും കുറ്റകൃത്യങ്ങളൊന്നും ചെയ്യരുത്' !ബീഹാറിലെ കുറ്റവാളികള്‍ക്ക് മുന്നില്‍ ഉപമുഖ്യമന്ത്രി കൈകൂപ്പി പറഞ്ഞ വാക്കുകള്‍ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി;പ്രസ്താവന വിവാദമായതോടെ ക്രിമിനലുകളെ കുറ്റകൃത്യത്തില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പറഞ്ഞതെന്ന് സുശീല്‍ മോദി.


🅾 റഫാല്‍ ഇടപാടില്‍ മൗനം വെടിഞ്ഞ് മോദി; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം എത്രത്തോളം ചെളിവാരിയെറിയുന്നോ അത്രയും ആഴത്തില്‍ താമര വിരിയും; 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടുമെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍നിന്ന് രാജ്യം മുക്തമാകണമെന്നും പ്രധാനമന്ത്രി.


🅾 ആധാര്‍ കാര്‍ഡിന്റെ ആധാരം ഇന്ന് അറിയാം; ആധാറിന്റെ ഭരണഘടനാ സാധുതയിലെ അന്തിമ വിധി നാളെ; വിധി പ്രസ്താവിക്കുന്നത് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്; സുപ്രീം കോടതി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസ്.


🅾 225 ഹെക്ടറിൽ കുറവുള്ള ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കര്‍ശന നിയന്ത്രണം


🅾 വിവോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ വിവോ വി11 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 22,990 രൂപയാണ്‌ വില


🅾 രാ​ജ്യ​ത്തെ ജ​യി​ല്‍ പ​രി​ഷ്ക​ര​ണ​ത്തി​നാ​യി സു​പ്രീം കോ​ട​തി മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു.


🅾 സുനന്ദക്കേസ്: ഒക്‌ടോബര്‍ 9-ന് അന്തിമവാദം തുടങ്ങും.


🅾 19 വര്‍ഷം  മുമ്പുള്ള കൊലപാതക കേസ്; യോഗി ആദിത്യനാഥിന് കോടതി നോട്ടീസ് നല്‍കി.സമാജ്‌വാദി നേതാവ്‌ തലത്‌ അസീസിന്റെ സുരക്ഷ ഉദ്യോഗസ്ഥൻ ആയ സത്യപ്രകാശ്‌ യാദവ്‌ കൊല്ലപ്പെട്ട കേസിൽ ആണ്‌ യോഗിക്ക്‌ മഹാഗഞ്ജ സെഷൻസ്‌ കോടതി നോട്ടീസ്‌ അയച്ചത്‌


അന്താരാഷ്ട്രീയം

🅾 എണ്ണ വില വീണ്ടും ഉയർന്നു. ഇന്നലെ ബ്രെൻഡ്‌ ക്രൂഡ്‌ വില ബാരലിന്‌ 82.15 ഡോളർ ആയി.


🅾 ട്രമ്പ്‌ ഭരണകൂടത്തിന്റെ വംശീയ വിവേചനം , ഇന്ത്യൻ വംശജയായ ഉസ്ര സേയ നയതന്ത്ര ഉദ്യോഗം രാജി വച്ചു


🅾 സ്വീഡൻ പ്രധാനമന്ത്രി സ്റ്റെഫാൻ ലേവനെയെ അവിശ്വാസത്തൂടെ പുറത്താക്കി.പാർലമന്റ്‌ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടതിരുന്നിട്ടും രാജി വക്കാത്തതിനെ തുടർന്നാണ്‌ നടപടി.


🅾 ഷാര്‍ജയില്‍ ഹോട്ടല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട്‌ താമേശേരി സ്വദേശിയായ മലയാളി വീട്ടമ്മ ജമീലയിൽ നിന്ന് തട്ടിയെടുത്തത് 30,000 ദിര്‍ഹം; കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ വീട്ടു ജോലി ചെയ്ത് പണം കണ്ടെത്തിയ വീട്ടമ്മയെ പറ്റിച്ച്‌ പാലക്കാട് സ്വദേശി തട്ടിയെടുത്തത് 24 വര്‍ഷത്തെ സമ്പാദ്യം; പണം തിരികെ ചോദിച്ചപ്പോള്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കാനും ശ്രമം: ഒടുവില്‍ സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്ക് മടക്കം


കായികം


🅾 ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ ; ഇന്ത്യയെ സമനിലയിൽ കുരുക്കി അഫ്ഗാനിസ്ഥാൻ. ആദ്യം ബാറ്റ്‌ ചെയ്ത അഫ്ഗാനിസ്ഥാൻ 8 വിക്കറ്റ്‌ നഷ്ടത്തിൽ 252 റൺസ്‌ നേടിയപ്പോൾ ഇന്ത്യ 49.5 ഓവറിൽ 252 ന്‌ പുറത്ത്‌ ആയി.


🅾 ഇരുന്നൂറാം മത്സരത്തില്‍ നായക കുപ്പായം അണിഞ്ഞ ധോണി; രോഹിത്തിനും ശിഖറിനും വിശ്രമം അനുവദിച്ചതോടെ ദുര്‍ബലമായ ഇന്ത്യന്‍ ബാറ്റിങ്; ക്യാപ്ടന്‍ ഷഹ്‌സാദിന്റെ അഞ്ചാം സെഞ്ച്വറിയില്‍ ആവേശം കൊണ്ട അഫ്ഗാനുകാര്‍; അവസാന ഓവറിലെ എട്ട് റണ്‍സിനെ ബൗണ്ടറിയോടെ അടുപ്പിച്ച ജഡേജ; കൈവിട്ട വിജയത്തെ സമനിലയിലേക്ക് എത്തിച്ച റാഷിദ് ഖാനും; ഇന്ത്യയെ ടൈയില്‍ തളച്ച്‌ വിരോചിത മടക്കവുമായി അഫ്ഗാനിസ്ഥാന്‍; ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ എതിരാളികളെ ഇന്നറിയാം.


🅾 അവസാന സൂപ്പർ ഫോർ മൽസരത്തിൽ ഇന്ന് പാകിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും. ഇന്ന് ജയിക്കുന്ന ടീം  വെള്ളിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുമായി ഏറ്റുമുട്ടും


🅾 ഫിഫ പ്ലെയർ ഓഫ്‌ ദി ഇയർ പുരസ്കാരം ലൂക്ക മോഡിച്ചിന്‌. മറ്റ്‌ പുരസ്കാരങ്ങൾ താഴെ:
ഫിഫ ഫാൻ അവാർഡ്‌ : പെറു ആരാധകർ
ഫിഫ പുരുഷ ടീം കോച്ച്‌ : ദുദിയെ ദെഷാം (ഫ്രാൻസ്‌)
ഗോൾ കീപ്പർ : തിബോ കോർട്ടൊ , (ബൽജിയം , റയൽ മാഡ്രിഡ്‌)
മികച്ച ഗോൾ : മുഹമ്മദ്‌ സലാ (കഴിഞ്ഞ സീസണിൽ ലിവർപൂളിന്‌ വേണ്ടി എവർട്ടെന്‌ എതിരെ നേടിയത്‌.


🅾 ഏഷ്യൻ യോഗ ചാമ്പ്യൻഷിപ്പ്‌ നാളെ മുതൽ തിരുവനന്തപുരത്ത്‌ നടക്കും.150 മൽസരാർത്ഥികൾ പങ്കെടുക്കും


🅾 പ്രോ കബഡി ലീഗ്‌ ആറാം സീസൺ കൊച്ചിയിലേക്ക്‌ വരുന്നു പ്ലേ ഓഫ്‌ മൽസരങ്ങൾ ഡിസംബർ 30 ന്‌ കടവന്ത്രയിൽ


🅾 കായിക പ്രതിഭകള്‍ക്ക് രാജ്യത്തിന്റെ ആദരം;ദേശീയ കായിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിതരണം ചെയ്തു; ഖേല്‍ രത്‌ന അവാര്‍ഡ് സ്വീകരിച്ച്‌ വിരാട് കോഹ്ലിയും മീരാഭായ് ചാനുവും ; മലയാളത്തിന്റെ യശസ്സുയര്‍ത്തി ബോബി അലോഷ്യസും ജിന്‍സണ്‍ ജോണ്‍സണും.


സിനിമാ ഡയറി 


🅾 മണിരത്നം ചിത്രം ' ചെക്ക ചിവന്ത വാനം' നാളെ മുതൽ പ്രദർശനത്തിനെത്തും.


🅾 വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുന്ന കലാഭവൻ മണിയുടെ ജീവിത കഥ പറയുന്ന 'ചാലക്കുടിക്കാരൻ ചങ്ങാതി' യുടെ റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കും.


🅾 ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അച്ഛന്മാര്‍ക്ക് ശേഷം മക്കള്‍ ഒന്നിക്കുന്നു; പ്രണവ് മോഹന്‍ ലാലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്നത് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയെന്ന് വിവരം.


🅾 ചെലവു ചുരുക്കി രാജ്യാന്തര ചലച്ചിത്രമേള: ഡെലിഗേറ്റ് ഫീസ് ഇരട്ടിയാവും; സമഗ്ര സംഭാവന പുരസ്‌കാരവും സൗജന്യ പാസുമില്ല.


🅾 കേരള ചലച്ചിത്ര മേള ചെലവ് ചുരുക്കി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം തീര്‍ത്തും സ്വാഗതാര്‍ഹം: ഡോ. ബിജു.
Previous Post Next Post
3/TECH/col-right