Trending

സോഷ്യല്‍ മീഡിയ ആഘോഷിച്ച ഹനാനുമെത്തി:ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായ്

കൊച്ചി: ഒരു ദിവസം കൊണ്ട് മാലാഖയായി വാഴ്‌ത്തിയ ശേഷം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മലയാളികള്‍ കരയിപ്പിച്ച ഹനാന്‍ പ്രളയദുരിതക്കയത്തില്‍ കൈത്താങ്ങുമായി എത്തി താന്‍ സര്‍ക്കാരിന്റെ പുത്രിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന തമ്മനത്തെ പെണ്‍കുട്ടി ആപത്ത് കാലത്ത് തന്നേക്കൊണ്ടാവും വിധമുള്ള സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.



ഹനാന്‍ തമ്മനത്ത് കോളേജ് യൂണിഫോമില്‍ മീന്‍ വീറ്റ് പഠനവും ജീവിതവും കഴിക്കുന്നതായി വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നിരവധി സുമനസുകള്‍ സഹായഹസ്തവുമായി എത്തിയിരുന്നു. ആ തുകയെല്ലാം ചേര്‍ത്താണ് ഒന്നരലക്ഷം രൂപ ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്തത്.


പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി തനിക്ക് മുമ്ബ് പലരും സ്‌നേഹത്തോടെ നല്‍കിയ പണം തിരികെ നല്‍കുന്നുവെന്നാണ് പെണ്‍കുട്ടി പ്രതികരിച്ചത്. കോതമംഗലത്ത് ഹനാന്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. പണം ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിേലക്ക് കൈമാറുമെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു.
Previous Post Next Post
3/TECH/col-right