കൊടുവള്ളി: വാക്കും വരയും കൊണ്ട് വിദ്യാര്‍ഥികളുടെ ഭാവനയില്‍ സര്‍ഗ്ഗ വസന്തം വിരിയിക്കുന്ന കൊടുവള്ളി ഡിവിഷന്‍ സാഹിത്യോത്സവ് ഇന്ന് മദ്രസബസാറില്‍ തുടക്കം കുറിക്കും. വൈകുന്നേരം 4.30 ന് ഡിവിഷനിലെ 7 സെക്ടര്‍ കേന്ദ്രങ്ങളില്‍ നിന്നും നഗരിയിലെത്തുന്ന പതാകകള്‍ ഉയര്‍ത്തുന്നതോടെ സ്റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും. രാത്രി 7 മണിക്ക് നടക്കുന്ന ആത്മീയ സംഗമത്തില്‍ റാഫി അഹ്സനി കാന്തപുരം പ്രഭാഷണം നടത്തും.
ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും. രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ പ്രമുഖ സാഹിത്യകാരന്‍ ബഹു കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. കാരാട്ട് റസാഖ് എംഎല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കും. എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി ശിഹാബുദ്ദീന്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സഹിത്യോത്സവിന് ഞായറാഴ്ച രാത്രി നടക്കുന്ന സമാപന സംഗമം മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.
എസ്എസ്എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സിപി ഉബൈദുള്ളാഹ് സഖാഫി വിജയികള്‍ക്ക് ട്രോഫി നല്‍കും. എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് ഹാമിദലി സഖാഫി പാലാഴി അനുമോദന പ്രഭാഷണം നടത്തും. എകെസി മുഹമ്മദ് ഫൈസി, വി പി അബ്ദുല്‍ നാസര്‍ സഖാഫി, സലീം അണ്ടോണ, മജീദ് പുത്തൂര്‍, ഹുസൈന്‍ മുസ്ലിയാര്‍ സൗത്ത് കൊടുവള്ളി ശരിഫ് സഖാഫി താത്തൂര്‍ തുടങ്ങിയ മത സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഏഴ് സെക്ടറുകളില്‍ അറുപത്തി ഒന്ന് യൂണിറ്റുകളില്‍ നിന്നായി ആയിരത്തോളം വരുന്ന പ്രതിഭകള്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ മത്സരിക്കും
Tags:
KOZHIKODE