എളേററിൽ: കോഴിക്കോട് ജില്ലയിലെ മികച്ച NSS യൂണിറ്റിനുള്ള പുരസ്‌കാരം എളേറ്റിൽ എം.ജെ ഹയർ സെക്കൻ്റെറി സ്‌കൂൾ കരസ്ഥമാക്കി. ജെ. ഡി . ടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചു നടന്ന ചടങ്ങിൽ NSS സംസ്ഥാന ഉപദേശക സമിതി അംഗം സിറുദ്ദീനിൽ നിന്നും NSS പ്രോഗ്രാം ഓഫീസർമാരായ കെ.ടി വിനോദ് , പി.പി. മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
സംസ്ഥാന NSS കോ ഓർഡിനേറ്റർ ഡോ: സന്തോഷ് കുമാർ . ഡി .പി.സി ഡോ:നിസാർ ചേലേരി, ZA ഷമീർ, യു എൻ യൂത്ത് അമ്പാസിഡർ അമൽ മനോജ് , ക്ലസ്റ്റർ കൺവീനർ സുധാകരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മികച്ച നേട്ടം കൈവരിച്ച പ്രോഗ്രാം ഓഫീസർമാരെയും, എൻ എസ് എസ് വളണ്ടിയർമാരെയും സ്‌കൂൾ മാനേജ്മെൻ്റ് സ്‌റ്റാഫ് , പി. ടി. എ എന്നിവർ അനുമോദിച്ചു .