മടവൂർ: കോഴിക്കോട് ജില്ലാതല മികച്ച 'തനതിടം' പുരസ്കാരം ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. ജെ.ഡി.ടി ഇസ്‌ലാം ആർട്സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ NSS സംസ്ഥാന ഉപദേശക സമിതി അംഗം സിറാജുദ്ധീനിൽ നിന്നും ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രോഗ്രാം ഓഫീസർമാരായ ശാഹിദ എം.സി, മുഹമ്മദ് അഷ്‌റഫ് എൻ.വി എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
സംസ്ഥാന NSS കോർഡിനേറ്റർ ഡോ. സന്തോഷ് കുമാർ, ഡി.പി.സി. ഡോ. നിസാർ ചേലേരി, ZA ഷമീർ, യു.എൻ യൂത്ത് അംബാസിഡർ അമൽ മനോജ്, ക്ലസ്റ്റർ കൺവീനർ സുധാകരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മികച്ച നേട്ടം കൈവരിച്ച പ്രോഗ്രാം ഓഫീസർമാരെയും എൻ.എസ്.എസ് വളണ്ടിയർമാരെയും സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ്, പി.ടി.എ എന്നിവർ അനുമോദിച്ചു.