കോഴിക്കോട്: കുത്തേറ്റ് ചികില്‍സയില്‍ കഴിയുന്ന വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കീര്‍ത്തന. ആക്രമിച്ച കീര്‍ത്തനയുടെ പങ്കാളികൂടിയായ പ്രതി ജിനീഷിനെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ കമന്‍റിട്ടതും കീര്‍ത്തനയുടെ ആണ്‍സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയതും ആക്രമണത്തിന് പ്രേരകമായെന്നാണ് പ്രതിയുടെ മൊഴി. ആറിലേറെ തവണ ജിനീഷ് കീര്‍ത്തനയെ കത്തികൊണ്ട് കുത്തി. കഴുത്തിനും വയറിനും കാലിനുമാണ് കുത്തേറ്റത്.
എംഡിഎംഎ കേസില്‍ ജയിലിലായതോടെ ജിനീഷും കീര്‍ത്തനയും അകന്നിരുന്നു. കീർത്തന പിടിയിലായ ശേഷം ഇയാൾ വീട്ടിൽ നിന്നും മാറി താമസിക്കുകയായിരുന്നു. കീർത്തനയ്ക്ക് ജാമ്യം ലഭിച്ച ശേഷം ഒരു സ്വർണാഭരണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് ഒരു സംഘം ജിനീഷിനെ ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങളും ജിനീഷിനെ പ്രകോപിപ്പിച്ചു.
ജാമ്യത്തിലുള്ള കീര്‍ത്തന ഒപ്പിടാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്. കഴുത്തിന് ഉൾപ്പെടെ നാലിടത്താണ് കീര്‍ത്തനയ്ക്ക് കുത്തേറ്റത്. കുത്തുന്നതിനിടെ കീര്‍ത്തന പ്രതിരോധിച്ചു. കത്തിയുടെ പിടി ഒടിഞ്ഞു പോയി. പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുമ്പോള്‍ കത്തിയുടെ പിടി മാത്രമാണ് ജിനീഷിന്‍റെ കയ്യിലുണ്ടായിരുന്നത്.
Tags:
KOZHIKODE