എളേറ്റിൽ: ഈ വർഷത്തെ മികച്ച അധ്യാപ അവാർഡ് നേടിയ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ സിറാജുദ്ദീൻ പന്നിക്കോട്ടൂരിന്ന് സ്കൗട്ട് ആന്റ് റയ്ഞ്ചർ ട്രൂപ്പിന്റെ അനുമോദനം നൽകി.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സുബൈർ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.പി.പി മുഹമ്മദ് ബഷീർ അധ്യക്ഷനായി. സ്കൗട്ട് ആന്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി നികേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ ഷീബ, കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ സി.ടി വനജ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അയ്യൂബ് പൂക്കോട്, ഫസീല അസ് ലഹ് ,പി.ടി.എ പ്രസിഡന്റ് ഇസ്ഹാഖ് പൂക്കോട്, എം.പി.ടി.എ പ്രസിഡന്റ് റജ്ന കുറുക്കാംപൊയിൽ, സ്കൂൾ മാനേജിങ്ങ് കമ്മിറ്റി പ്രതിനിധി പി.പി മുഹമ്മദ് റാഫി, റയ്ഞ്ചർ ട്രൂപ്പ് ലീഡർ സി.കെ ബുഷ്റ, മുജീബ് ചളിക്കോട്, പി.പി മുഹമ്മദ് ഫൈസൽ, ടി.കെ. സി അബ്ദുറഹിമാൻ , ഷാഹിദ, സാജിദ കൊടുവള്ളി, സജ്ന നാസർ, കെ മുനീർ , ഖദീജ പനോളി , സജീന അബീദ്, ഷാനിബ, കെ.ടി വിനോദ്, ഷാഹിദ് എളേറ്റിൽ , പി.എം ഷബാബ് എന്നിവർ സംബന്ധിച്ചു.
Tags:
ELETTIL NEWS