Trending

പടനിലം പാലം: ഭൂമി അതിർത്തി നിർണ്ണയിക്കാൻ ഹൈക്കോടതി ഉത്തരവനുസരിച്ച് സർവേ നടത്തി.

കൊടുവള്ളി: പടനിലം പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട തർക്കത്തിൽ, ലാൻഡ് അക്വിസിഷൻ സർവേ വിഭാഗം ഇന്നലെസ്ഥലത്തെത്തി അളവെടുപ്പ് പൂർത്തിയാക്കി. ഹൈക്കോടതി ഉത്തരവിന്റെഅടിസ്ഥാനത്തിലായിരുന്നു നടപടി.

സർവേയിൽ അപ്രോച്ച് റോഡിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട്ജനകീയ സമിതി കോ-ഓഡിനേറ്റർ പുതിയോട്ടിൽ ആബിദ് ആരാമ്പ്രം ഉന്നയിച്ചിരുന്ന വാദം ശരിയാണെന്ന് കണ്ടെത്തി. നിലവിലെ റോഡ് വികസനത്തിന് ആവശ്യമായ സമീപഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഇന്നത്തെ അളവെടുപ്പിലൂടെ വ്യക്തമായി.
Previous Post Next Post
3/TECH/col-right