ആവിലോറ: എം.എം.എ.യു.പി. സ്കൂൾ ആവിലോറയിൽ 2026–27 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ വിജയകരമായി പൂർത്തിയായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, പ്രചാരണം, നിശ്ശബ്ദ പ്രചാരണ ദിനം, വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയും അധ്യാപകരുടെ മേൽനോട്ടത്തോടെയും ക്രമബദ്ധമായി നടന്നു.
തെരഞ്ഞെടുപ്പിൽ ഷിസ ഫാത്തിമ സ്കൂൾ ലീഡറായും, ഹവ്വ നൈഷ ഡെപ്യൂട്ടി ലീഡറായും, ഫാത്തിമ ജെസ പി.ടി. സ്പോർട്സ് ക്യാപ്റ്റനായും, തസ റസിൻ ആർട്സ് ക്ലബ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികളെയും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളെയും ഹെഡ്മാസ്റ്റർ, അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അടുത്ത തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേൽക്കും. ജനാധിപത്യ മൂല്യങ്ങളും നേതൃത്വപാടവവും ഉത്തരവാദിത്തബോധവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിന് ഇത്തരം തെരഞ്ഞെടുപ്പുകൾ മികച്ച വേദിയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Tags:
EDUCATION