നരിക്കുനി: പോയിലിൽ കോയസ്സൻ മുസ്ലിയാർ (79) നിര്യാതനായി. പാറന്നൂർ മഹല്ല് കമ്മിറ്റി മെമ്പറും, കിഴരിയൂർ മാപ്പിള എൽ പി സ്കൂൾ നടുവത്തൂർ റിട്ടയേർഡ് അധ്യാപകനുമാണ്.
ഭാര്യ: ബീവി. മക്കൾ: ആരിഫ, ഷാഹിദ, ഷറഫുന്നിസ, ഹാജറ, ഹന്നത്ത് ബീവി. മരുമക്കൾ: ഇബ്രാഹിം (വരിക്കാട്ട്), അബ്ദുൽ ഹമീദ് (കൊയിലാണ്ടി), അബ്ദുൽ സലാം (നിയോ മെഡിക്കൽ നരിക്കുനി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി), അബ്ദുൽ ജലീൽ (പറമ്പിൽ ബസാർ), ഫൈസൽ (ചമൽ).
മയ്യിത്ത് നിസ്‌കാരം നാളെ (ബുധൻ) രാവിലെ 9 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY