സംസ്ഥാനത്ത് മഴക്കെടുതി സാഹചര്യം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍. പത്തനംതിട്ടയടക്കമുള്ള ചില പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.
പ്രധാനപ്പെട്ട ഡാമുകളില്‍ ജലനിരപ്പ് കുറവാണെന്നും മൂഴിയാറില്‍ മാത്രമാണ് ചെറിയ തോതില്‍ പ്രശ്‌നമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിടുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തികച്ചും വ്യാജമാണെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍മാരുമായുള്ള അടിയന്തരയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളില്‍ സംസ്ഥാനത്ത് 15 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരുടെ കുടുംബങ്ങള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതം അടിയന്തര സഹായം നല്‍കും. 7 പേരെ കാണാതായി. വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്ക് 12 ലക്ഷം രൂപ ധനസഹായം നല്‍കും. നേരത്തെ 10 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. ആദ്യമായിട്ടാണ് ഈ തുക വര്‍ധിപ്പിക്കുന്നത്.
വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക്, വീട് നിര്‍മ്മിക്കാനായി നേരത്തെ നല്‍കിയിരുന്നത് നാലു ലക്ഷം രൂപയാണ്. അത് ആറു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
Tags:
KERALA