എളേററിൽ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ നിർദ്ദേശപ്രകാരം സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ്.എം.എ) എളേറ്റിൽ റീജ്യണിലെ മുഴുവൻ മദ്റസകളിലും മോണിറ്ററിംഗ് ഒന്നാം ഘട്ടം പൂർത്തികരിച്ചു.
ചളിക്കോട്, കണ്ണിറ്റമാക്കിൽ, പന്നൂർ, കോട്ടക്കൽ, ഉരുളിക്കുന്ന്, പാലങ്ങാട്, കുണ്ടായി , ആവിലോറ , പാറക്കണ്ടിമുക്ക് , തറോൽ, പുവ്വത്തൊടുക , മറിവീട്ടിൽതാഴം, എളേറ്റിൽ , കരണിക്കല്ല് എന്നീ മദ്റസകളിൽ സയ്യിദ് ഖാസിം തങ്ങൾ, കുണ്ടായി അബൂബക്കർ മാസ്റ്റർ, അബ്ദുസ്സലാം ബുസ്താനി, മൊയ്തീൻ മാസ്റ്റർ, വിപി അലി ഫൈസി, മുഹമ്മദ് കോയ മോണിറ്ററിംഗിന് നേതൃത്വം നൽകി.
മദ്റസയുടെ അടിസ്ഥാന സൗകര്യങ്ങൾ, റജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾ, മദ്റസയുടെ രേഖ റിക്കാർഡുകൾ, പാഠ്യ പഠന പുരോഗതി എന്നിവ വിലയിരുത്തി
മികച്ചതും മാതൃകാപരമായി പ്രവർത്തിക്കുന്നതുമായ മദ്റസക്ക് അവാർഡ് നൽകാനും ആദരിക്കാനും തീരുമാനിച്ചു.
Tags:
ELETTIL NEWS