എളേറ്റിൽ: എളേറ്റിൽ ജി എം യു പി സ്കൂളിൽ വായന മാസാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ഭാഷാ ക്ലബ്ബുകളുടേയും ഉദ്ഘാടനം എഴുത്തുകാരനും അധ്യാപകനുമായ ബിജു കാവില്‍ നിർവഹിച്ചു. കവിതകളിലൂടെയും കഥ കളിലൂടെയും മാജിക്കുകളിലൂടെയും കുട്ടികളെ വായനയുടെ ലോകത്തേക്കാകർശിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വായന ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും കുട്ടികളുടെ സർഗ്ഗശേഷികൾ ചേർത്തുവെച്ച വിവിധ മാഗസിനുകളുടെ പ്രകാശനവും നടന്നു.
പ്രധാനാധ്യാപകൻ എം.വി. അനിൽകുമാർ, പി.കെ. റംലാബീവി, കെ.പി. ബിനില, കെ. സുമയ്യ ,സവിത പി മോഹൻ, സി.എം നന്ദിനി,കെ.എം. അരുൺജിത്ത്,ഇ.കെ ജയഫർ എന്നിവർ സംസാരിച്ചു
Tags:
EDUCATION