Trending

ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.

എളേറ്റിൽ: തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കർഷകർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കളും കാർഷിക ഉൽപാദന സാമഗ്രികളും ലഭ്യമാക്കുന്നതിനായി കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എളേറ്റിൽ വട്ടോളി ബസ് സ്റ്റാൻഡ് പരിസരത്ത് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. 

തിരുവമ്പാടി ആഗ്രോ സർവീസ് സെന്ററിന്റെ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ, വളങ്ങൾ, മറ്റ് കാർഷിക ഉൽപന്നങ്ങൾ എന്നിവ ഞാറ്റുവേല ചന്തയിൽ കർഷകർക്ക് ലഭ്യമാക്കി.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി. സുബൈർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കർഷകനായ മുഹമ്മദ് അബ്ദുറഹിമാൻ കല്ലുവെട്ടിക്കുഴിയിൽ ആദ്യ വിൽപ്പന ഏറ്റുവാങ്ങി.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എൻ. സി. ഹുസൈൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. "ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം" പദ്ധതിയുടെ ഭാഗമായി ഓണക്കാല പച്ചക്കറി കൃഷിക്കുള്ള വിത്ത് വിതരണം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. ടി. വനജ കർഷകയായ ഷീജയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. 

വളം വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉനൈസത്ത് കെ. കെ. കാർഷിക വികസന സമിതി അംഗമായ മുഹമ്മദ് ഇസ്ഹാഖ് എം. പി. യ്ക്ക് നൽകി കൊണ്ട് നിർവഹിച്ചു. 

ചടങ്ങിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ഖാദർ മാസ്റ്റർ, ജസിയ ടീച്ചർ, വാർഡ് മെമ്പർമാരായ റംല മുഹമ്മദലി, ശ്യാമള രവീന്ദ്രൻ, പ്രിയങ്ക കരൂഞ്ഞിയിൽ, കാർഷിക വികസന സമിതി അംഗങ്ങളായ പ്രഭാകരൻ, വജീഹുദ്ധീൻ പി, ഹമീദ് മാസ്റ്റർ, കൃഷി ഓഫീസർ സുവർണ ശ്യാം കെ. ടി., അസിസ്റ്റന്റ് കൃഷി ഓഫീസർ സാജു പി. ബി., കൃഷി അസിസ്റ്റന്റുമാരായ ഹസീന ടി., റുഖിയ ടി. കെ.,  കർഷകർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right