പൂനൂർ: മങ്ങാട് എ.യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനപുരോഗതി മുൻനിർത്തി, ആവശ്യക്കാരായ കുട്ടികൾക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെ KASO ക്ലബ്ബ് കുണ്ടത്തിലിന്റെ ആഭിമുഖ്യത്തിൽ നോട്ട് ബുക്കുകൾ വിതരണം ചെയ്തു.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ KASO പ്രതിനിധി ഷമീർ സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഉമ്മർ മാസ്റ്റർക്ക് നോട്ടുബുക്കുകൾ കൈമാറി. ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ ഷബിൻ ടി.പി, അസ്‌ലം പി.പി, സാലിം എം, അസ്‌ലം ടി ,മുനീർ
അധ്യാപകരായ ഗ്രിജീഷ് മാസ്റ്റർ, കമറുൽ ഇസ്ലാം മാസ്റ്റർ, റസിയ ടീച്ചർ.ലൂന ടീച്ചർ, രശ്മി ടീച്ചർ, ഷറഫിന ടീച്ചർ എന്നിവരും എന്നിവരും പങ്കെടുത്തു.
Tags:
EDUCATION