Trending

വായനാ പക്ഷാചരണം ഉദ്ഘാടനവും, പി.എൻ പണിക്കർ അനുസ്മരണവും

കുട്ടമ്പൂർ: ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂരിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി. 

കൂട്ടമ്പൂർ സലഫി മദ്രസാ ഹാളിൽ നടന്ന പരിപാടിയിൽ വായനശാല സിക്രട്ടറി എം.അബ്ദുൽ ഷുക്കൂർ സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡണ്ട് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.ബാലാമണി ടീച്ചർ ഉദ്ഘാടനം ചെയ്തു.ഒ.പി. ചിത്ര ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി.

ടി.കെ രാജേന്ദ്രൻ മാസ്റ്റർ, സി. മാധവൻ മാസ്റ്റർ, പി.ശശി മാസ്റ്റർ, ഒ കെ ലോഹിതാക്ഷൻ, എം.പി വാസു മാസ്റ്റർ, ധന്യ നീലഞ്ചേരി, ലൈല ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വായനശാല പ്രവർത്തക സമിതി അംഗം ലേഖ ടീച്ചർ നന്ദി രേഖപ്പടുത്തി.
Previous Post Next Post
3/TECH/col-right