Trending

സ്കൂൾ വാർഷികവും, യാത്രയയപ്പ് സമ്മേളനവും.

കൊടുവള്ളി:പാലക്കുറ്റി എ.എം. എൽ.പി സ്കൂൾ വാർഷിക ആഘോഷവും, വിരമിക്കുന്ന അധ്യാപികക്കുള്ള യാത്രയയപ്പ് സമ്മേളനവും കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫിന ഷമീർ ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ സി. പി. നാസർ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപിക ടി.കെ. സ്മിതക്കുള്ള ഉപഹാരം ചെയർപേഴ്സൺ സഫിനാ ഷമീർ സമ്മാനിച്ചു. കലാകായിക മേളകളിലും , എൽ. എസ്. എസ് , അൽ മാഹിർ പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കൊടുവള്ളി എ.ഇ .ഒ സി.പി. അബ്ദുൽ ഖാദർ, നഗരസഭ കൗൺസിൽ ഷീബ, പി.ടി.എ പ്രസിഡൻറ് അബ്ദുറഹീം എന്നിവർ ഉപഹാരങ്ങൾ നൽകി.

കൗൺസിലർ സി.കെ.സി. റഫീഖ്, മുൻ റിട്ട. പ്രധാനധ്യാപകരായ  കെ. സുരേന്ദ്രൻ , ടി.വി. മജീദ് ,ടി.കെ. മുഹമ്മദ്, പ്രൊ. അബ്ദുറഹിമാൻ , സി.പി. അബ്ദുള്ള കോയ തങ്ങൾ ,കൊടുവള്ളി പ്രസ് ക്ലബ് പ്രസിഡന്റ് അഷ്റഫ് വാവാട്, എം .പി . ടി. എ പ്രസിഡൻറ് ജംഷീറ , ഫസൽ പന്നിയൂക്കിൽ എന്നിവർ സംസാരിച്ചു. 

പ്രധാന അധ്യാപിക എം. സൈനബ സ്വാഗതവും, പി.ടി. ഷാജിർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right