കോഴിക്കോട്: സ്വകാര്യ ആശുപത്രികളിലെ വേതന വര്‍ദ്ധനവിൽ തീരുമാനമായതോടെ നെഴ്‌സുമാർ രാപ്പകല്‍ സമരം അവസാനിപ്പിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 36,000 രൂപയാണ് കുറഞ്ഞ വേതനം. ബേബിയുടെ കീഴിലുള്ള ആറു ആശുപത്രികളിലും 36,000 രൂപ വീതം നല്‍കും. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ 37,000 രൂപ നല്‍കും. സമര വിജയത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ നെഴ്സുമാര്‍ സമരം അവസാനിപ്പിച്ചു.
ഇന്നലെ നടന്ന ചര്‍ച്ചയിലാണ് വേതന വർദ്ധനവിൽ തീരുമാനമായത്. ബേബിയുടെ ചെയര്‍മാന്‍ ഡോക്ടര്‍ കെ.ജി അലക്‌സാണ്ടര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. സമരം ചെയ്ത നെഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ല, സ്വീകരിച്ച എല്ലാ നടപടികളും റദ്ദ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സമരത്തിന് മുന്‍പത്തെ അതേ അവസ്ഥയായിരിക്കും ആശുപത്രിയിലെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. അതേസമയം, തൃശൂര്‍ അമല, ജൂബിലി, എല്‍എഫ് എന്നിവിടങ്ങളില്‍ സമരം തുടരുമെന്ന് നെഴ്‌സുമാര്‍ അറിയിച്ചു.
Tags:
KERALA