Trending

പക്ഷികൾക്കൊരു നീർക്കുടം പദ്ധതിയുമായി പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ്.

പൂനൂർ: വേനൽ കടുക്കുമ്പോൾ സഹജീവികളെ ചേർത്തു പിടിക്കുക എന്ന ആശയത്തിന്റെ ഭാഗമായി പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പക്ഷികൾക്കൊരു നീർക്കുടം പദ്ധതി ആരംഭിച്ചു. 

പദ്ധതി പ്രധാനധ്യാപകൻ പി കെ മഹേഷ്‌ ഉദ്ഘാടനം ചെയ്തു.  കൈറ്റ് മെന്റർമാരായ പി വഹീദ, എ കെ ഷീറാസ് , എ കെ എസ് നദീറ, ടി പി അജയൻ എന്നിവർ നേതൃത്വം നൽകി. 

ഇതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ പക്ഷികൾക്ക് തണ്ണീർക്കുടം ഒരുക്കും.
Previous Post Next Post
3/TECH/col-right