എളേറ്റിൽ:എം.ജെ.എച്ച്.എസ്.എസ് - ജെ ആർ സി യൂണിറ്റ് , എളേറ്റിൽ ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്മെന്റുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഫസ്റ്റ് എയ്ഡ് & പാലിയേറ്റീവ് കെയർ എന്ന പേരിൽ ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു.അത്യാഹിതങ്ങളിൽ ആദ്യ ഇടപെടലുകളാവാനും അത് ശാസ്ത്രീയമാവാനുമുള്ള പ്രേരണ വിദ്യാർത്ഥികളിൽ ജനിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഇ എച്ച് അക്കാദമിയിൽ നടന്ന പരിപാടിയിൽ ഡോ. ഫായിസ് മൂസ , ജെസ്ന തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി. അധ്യാപകരായ പിപി ഇസ്മായിൽ, റാസി എം റമീസ് സി , മെഹ്ജബിൻ, ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ സന്ദീപ് കുമാർ, പബ്ലിക് റിലേഷൻസ് ഓഫീസർ നിഹാൽ തുടങ്ങിയവർ പങ്കെടുത്തു.