പന്നൂർ:ഗാനര ചയിതാവും, ഗായകനും, കവിയുമായ ഹമീദ് ശിവപുരത്തെ ഇശൽ പന്നൂർ പൊന്നാട അണിയിച്ച് ആദരിച്ചു. അബ്ദുള്ള കൊടോളി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
സയ്യിദ് അൽ അമീൻ ബാഫഖി കൊയിലാണ്ടി, എം.പി. എ.ഖാദർ കരുവൻപൊയിൽ, അബൂബക്കർ എളേറ്റിൽ , ഉസ്മാൻ മാസ്റ്റർ (ശിവപുരം മഹല്ല് ജുമാ മസ്ജിദ് പ്രസിഡണ്ട് ), ഇബ്രാഹിം മാസ്റ്റർ (ശിവപുരം മഹല്ല് ജുമാ മസ്ജിദ് സെക്രട്ടറി) സുബൈദ (ഉണ്ണികുളം 21 ആം വാർഡ് മെമ്പർ) ഇല്ലത്ത് നസീർ, ഹുസൈൻ പന്നൂര്, സി.കെ.എളേറ്റിൽ, മിഥ്ലാജ്, നാസർ കായക്കുൽ , ഹിബ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ സെയ്ത് പന്നൂർ സ്വാഗതവും, റഹ്മാൻ പന്നൂർ നന്ദിയും പറഞ്ഞു.തുടർന്ന് ഇശൽ പന്നൂരിന്റെ കലാകാരന്മാരുടെ സംഗീത സായാഹ്നം പരിപാടിക്ക് മാറ്റ് കൂട്ടി.
Tags:
ELETTIL NEWS