Trending

വെള്ളക്കെട്ടിൽ മുങ്ങി മരിച്ച സഹോദരങ്ങളുടെ മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്.

താമരശേരി:താമരശ്ശേരി കോരങ്ങാട് വെള്ളക്കെട്ടിൽ മുങ്ങി മരിച്ച  സഹോദരങ്ങളുടെ മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കോരങ്ങാട് ഗവ:എൽ.പി സ്കൂളിൽ പൊതു ദർശനത്തിന് വയ്ക്കും.


കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വട്ടക്കുരു അബ്ദുൽ ജലീലി(മുട്ടായി)ൻ്റെ മക്കളായ മുഹമ്മദ് ആദിൽ (13),മുഹമ്മദ് ആഷിർ(7)എന്നിവരാണ് ഇന്നലെ  വൈകുന്നേരം ട്യൂഷൻ വീടിന് സമീപം വെള്ളക്കെട്ടിൽ വീണു മരിച്ചത്.കോരങ്ങാട് ഗവ.എൽ.പി സ്കൂൾ, താമരശേരി ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥി കളാണ് ഇരുവരും.
Previous Post Next Post
3/TECH/col-right