Trending

നാട്ടൊരുമ 2022:സമാപന സമ്മേളനം.

എളേറ്റിൽ:പോപ്പുലർ ഫ്രണ്ട് എളേറ്റിൽ ഏരിയ  സംഘടിപ്പിച്ച നാട്ടൊരുമയുടെ സമാപനത്തോടനുബന്ധിച്ച് പൊതു സമ്മേളനം ഞായറാഴ്ച (28-08-2022)  എളേറ്റിൽ വട്ടോളിയിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ വെച്ച്ന നടക്കും.

സമാപന സമ്മേളനം ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി യും,പോപ്പുലർ ഫ്രണ്ട് കൊടുവള്ളി ഡിവിഷൻ കൗൺസിൽ അംഗവുമായ വി .എം.നാസർ ഉദ്ഘാടനം ചെയ്യും.റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന സമ്മേളന പ്രമേയത്തെ  അധികരിച്ച് റഷീദ് ബാലുശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. 


സമ്മേളനത്തോടനുബന്ധിച്ച് വിവിധ സെഷനുകളിലായി പലഹാരപ്പെരുമ,
ഫാഷിസ്റ്റ് വിരുദ്ധ ചായ മക്കാനി, 
പ്രമേയ പ്രഭാഷണം, പ്രമുഖരെ ആദരിക്കുന്ന സ്നേഹാദരം,പടപ്പാട്ട് അവതരണം എന്നീ പരിപാടികൾ  നടക്കും.

സമാപന സമ്മേളന പ്രചരണാർത്ഥം  സംഘടിപ്പിച്ച വിളംബര ജാഥ പാലങ്ങാട് നിന്ന് ആരംഭിച്ച്  ചളിക്കോട്, ത്തറമ്മൽ, ആ വിലോറ, പറക്കുന്ന്, ഒഴലക്കുന്ന്, തറോൽ,കാഞ്ഞിരമുക്ക് വഴി പര്യടനം നടത്തി എളേറ്റിൽ വട്ടോളിയിൽ സമാപിച്ചു.
Previous Post Next Post
3/TECH/col-right