Trending

മദ്റസ പൊതു തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.

ചെറൂപ്പ: മദ്റസ വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യബോധം വളർ ത്തിയും ജനാധിപത്യത്തിന്റെ മഹത്വം വിളംബരം ചെയ്തും മദ്റസ പൊതു തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.ചെറൂപ്പ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്റസയിൽ നടന്ന തെരെഞ്ഞെടുപ്പിൽ മദ്റസ ലീഡർ സ്ഥാനത്തേക്കും എസ്.കെ.എസ്.ബി.വി ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ സ്ഥാനത്തേക്കും വിദ്യാർത്ഥികൾ സ്ഥാനാർഥികളായി മത്സരിച്ചു.

പ്രിസൈഡിങ് ഓഫീസറും വിദ്യാർതകളുടെ ഭാഗത്തു നിന്നായി തെരെഞ്ഞെടുത്ത ബൂത്ത് ഏജന്റുമാരും ജനാധിപത്യ മോഡൽ വിദ്യാർത്ഥികൾക്കിടയിൽ പകർന്നു നൽകി. രണ്ട്ബൂത്തുകളിലായി തെരഞ്ഞെടുപ്പ് ചട്ടങ്ങളോടെ തെരഞ്ഞെടുപ്പ് നടന്നു. സദർ മുഅല്ലിം ഇർഫാൻ ഹുദവി , ശഹൽ ഹുദവി , തൻവീർ ഹുദവി, മുഹമ്മദ് മൗലവി, സൈദലവി ഖാസിമി , അബ്ദുള്ള ഹുദവി നബീൽ യമാനി , മുഷ്‌റഫ് അലി ഗസലി , എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി
Previous Post Next Post
3/TECH/col-right