Trending

പുഴ സംരക്ഷണ പ്രതിജ്ഞയെടുത്ത് വിദ്യാർഥികൾ.

പൂനൂർ: പരിസ്ഥിതി ദിനാചരണത്തിൻ്റെ  ഭാഗമായി കാന്തപുരം ഈസ്റ്റ് എ എം എൽ പി സ്കൂൾ (ചോയിമഠം) വിദ്യാർഥികൾ പൂനൂർ പുഴയോരത്ത് പ്രതിജ്ഞയെടുത്തു. പുഴ സംരക്ഷണ സന്ദേശവുമായാണ് അധ്യാപകർക്കൊപ്പം വിദ്യാർഥികൾ പൂനൂർ പുഴയുടെ ചോയിമഠം ഭാഗത്ത് ഒത്ത് കൂടിയത്.

സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടികൾ വാർഡ് മെമ്പർ കെ കെ അബദുല്ല മാസ്റ്റർ വിദ്യാർഥികൾക്ക് വൃക്ഷത്തൈ  നൽകി ഉദ്ഘാടനം ചെയ്തു. എച്ച് എം കെ താഹിറ, മൊയ്തീൻ ഷ എന്നിവർ സംബന്ധിച്ചു. പി സബീന സ്വാഗതം പറഞ്ഞു.

ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ വീട്ടിൽ മരത്തൈകൾ നട്ടു. ഓരോ വിദ്യാർഥിയും കണ്ടെത്തിയ മരങ്ങളെ കുറിച്ച് കുറിപ്പ് തയ്യാറാക്കി. പരിസ്ഥിതി ദിന ക്വിസും നടത്തി.
Previous Post Next Post
3/TECH/col-right