Trending

കേരളത്തിൽ ഈദുൽ ഫിത്വർ ചൊവ്വാഴ്ച്ച.

കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടി
സ്ഥാനത്തിൽ റമളാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ച്ച (03.05.2022)  ഈ
ദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇ
ത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ
തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത 
ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോ
ട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ്
നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.


കേരളത്തിൽ ഒരിടത്തും ശവ്വാല്‍ മാസപ്പിറ കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനെ തുടർന്ന് ഈദുൽ ഫിത്വർ ചൊവ്വാഴ്ച ആയിരിക്കുമെന്ന് സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും അറിയിച്ചു.

Previous Post Next Post
3/TECH/col-right