Trending

തിരുവമ്പാടി ചാലിൽതൊടികയിൽ മോഹൻദാസ് കൊലപാതകം: തെളിവെടുപ്പ് നടത്തി.

തിരുവമ്പാടി:ചാലിൽതൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ പ്രതി രജീഷിനെ സംഭവസ്ഥ ലത്തെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.
 
ഇന്നലെ വൈകുന്നേരമാണ് തിരുവമ്പാടി ഐ.പി കെ സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽതെളിവെടുപ്പ്നടത്തിയത്. മർദ്ദിക്കാനു പയോഗിച്ചആയുധങ്ങൾ കണ്ടെടുത്തു.

സ്ഥല ഉടമസ്ഥാവകാശ തർക്കത്തെ തുടർന്നു അയൽവാസിയായ ചാലിൽതൊടികയിൽ മോഹൻദാസിനെ പ്രതി രജീഷ് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

തിരുവമ്പാടി പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെ പ്രതി രജീഷ് താമരശ്ശേരി ഡി.വൈ.എസ്. പി. ഓഫീസിൽ എത്തി കീഴടങ്ങുകയായിരുന്നു. 

സി.പി.ഒമാരായ സ്വപ്നേഷ്, സിനേഷ്, രാംജിത്ത്,അനീസ്എന്നിവർഅന്വേഷണസംഘത്തിലുണ്ടായിരുന്നു.
Previous Post Next Post
3/TECH/col-right