Trending

മുന്നോക്ക സംവരണം; സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത 10 ലക്ഷം ഒപ്പുകള്‍ ശേഖരിച്ചു.

മുന്നോക്ക സംവരണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത 10 ലക്ഷം ഒപ്പുകള്‍ ശേഖരിച്ചു. ജുമുഅ നമസ്ക്കാരത്തിന് ശേഷമായിരുന്നു പള്ളികള്‍ കേന്ദ്രീകരിച്ച് ഒപ്പ് ശേഖരണം. സമസ്ത സംവരണ സംരക്ഷണ സമിതി അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പുകള്‍ കൈമാറും.

മുന്നോക്ക സംവരണ വിഷയത്തില്‍ സമസ്ത നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് 10 ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് കൈമാറുന്നത്. പ്രത്യേക കൗണ്ടറുകളിട്ട്‌ പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു ഒപ്പ് ശേഖരണം. നിലവിലുള്ള സംവരണം അട്ടിമറിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ലഘുലേഖകളും വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. പാണക്കാട് ജുമാമസ്ജിദില്‍ സാദിഖലി ശിഹാബ് തങ്ങള്‍‌‍ നേതൃത്വം നല്‍കി.

മുഴുവന്‍ ജില്ലകളിലേയും ഒപ്പുകള്‍ ശേഖരിച്ച് 18ാം തീയതിക്ക് ശേഷം മുഖ്യമന്ത്രിക്ക് നല്‍കും. സര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ സമരം ശക്തമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
Previous Post Next Post
3/TECH/col-right