Trending

KSTEO (STU) കോഴിക്കോട് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു

KSRTCകോഴിക്കോട് ഡിപ്പോയിൽ KSTEO (STU) യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു.പ്രസിഡണ്ടായി നജീബ് KTകാരന്തൂരിനെയും ,ജനറൽ സെക്രട്ടറിയായി ശിഹാബുദ്ധീൻ Pവള്ളവമ്പ്രത്തെയും, ട്രഷററായി മുഹമ്മദ് Cപുല്ലാളൂർ,വൈസ് പ്രസിഡണ്ടുമാരായി അബ്ദുസ്സലാം VM കാരന്തൂർ,അബ്ദുൽ ജലീൽ Pപന്തീർപാടം,ജോയിൻറ് സെക്രട്ടറിയായി ജാഫർ VK അരയങ്കോട്, എന്നിവരെയും തിരഞ്ഞെടുത്തു.

 
ജില്ലാ പ്രസിടണ്ട് സുബൈർ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ച ഓൺലൈൻ'യോഗത്തിൽ സംസ്ഥാന സെക്രട്ടറി സുരേഷ് ചാലിൽ പുറായിൽ ഉത്ഘാടനം ചെയ്തു .

ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖലി മടവൂർ സ്വാഗതവുo ട്രഷറർ ഗഫൂർ കായലം നന്ദിയും പറഞ്ഞ യോഗത്തിൽ ജില്ലാ സെക്രട്ടറി ഷബീർ മുട്ടാഞ്ചേരി,നജീബ്കാരന്തൂർ, അബ്ദുസ്സലാം,ഷിഹാബുദ്ധീൻ, ഷബീർ ഇയ്യാട്,സൈദലവി,ജാഫർ അരയങ്കോട്,ജലീൽ പന്തീർപാടം,തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

KSRTC യിൽ റഫറണ്ടം ഉടൻ നടത്തണമെന്നും സാലറി കട്ടിൽ നിന്നും KSRTC തൊഴിലാളികളെ ഒഴിവാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right