Trending

കോടഞ്ചേരി പഞ്ചായത്തിൽ കുരോട്ടുപറ എന്ന പ്രദേശത്ത് മൊബൈൽ നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ല: വിദ്യാര്‍ഥികള്‍ ആശങ്കയില്‍

കോടഞ്ചേരി: നൂറുകണക്കിന് വിദ്യാർഥികളുള്ള കോടഞ്ചേരി പഞ്ചായത്തിലെ കുരോട്ടുപറ എന്ന പ്രദേശത്ത്  മൊബൈൽ നെറ്റ് വര്‍ക്ക്  ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് നിരവധി വിദ്യാര്‍ഥികളാണ്.നിലവിലെ സാഹചര്യത്തില്‍ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇവിടത്തെ നിവാസികള്‍.


മഴക്കാലമായാൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ഈ പ്രദേശത്തിന് പുറംലോകവുമായി ബന്ധപ്പെടാൻ മറ്റു വഴികളും ഇല്ല. അധികാരികളുടെ മുന്നിൽ ഈ പ്രശ്നം പല തവണ അവതരിപ്പിച്ചെങ്കിലും അനുകൂലമായ മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല.മഴക്കാലത്ത് DTH സേവനങ്ങൾ തടസ്സപ്പെടുന്നതും വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെ ബാധിക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right