Trending

മുക്കം പാലത്തിൽ വാഹനാപകടം.

എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം പാലത്തിൽ വാഹനാപകടം. പിക്കപ്പ് വാൻ പാലത്തിൽ ഇടിച്ച് പാലം തകർന്നു. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. 


അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി അതേ ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനിനെ  മറികടക്കാൻ ശ്രമിക്കുമ്പോൾ പിക്കപ്പ് വാനിന്റെ  ബാക്കിൽ ടിപ്പർ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. 

ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കൈവരികൾ തകർന്നിട്ടുണ്ട്. പോലീസും, ഫയർഫോഴ്സും നാട്ടുകാരും പുഴയിലേക്ക് വീഴാറായ വാഹനം വലിച്ചുകയറ്റി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
 

നാട്ടുകാരും സന്നദ്ധ സേന അംഗങ്ങളും കൈവരി തകർന്ന പാലത്തിനു മുളകൊണ്ട് താത്കാലിക  കൈവരി ഉണ്ടാക്കിയിട്ടുണ്ട്.

Report: Rafeeq Thottumukkam

Previous Post Next Post
3/TECH/col-right