Trending

ര​ണ്ടാം ദി​ന​ത്തി​ലും വെ​ള്ള​ക്കെ​ട്ടൊ​ഴി​യാ​തെ ന​ഗ​രം; മാ​വൂ​ർ റോ​ഡി​ൽ ദുർഗന്ധം അ​സ​ഹ​നീ​യം

കോ​ഴി​ക്കോ​ട്: ക​ന​ത്ത​മ​ഴ​യി​ല്‍ മു​ങ്ങി ര​ണ്ടാം​ദി​ന​ത്തി​ലും ന​ഗ​രം. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​വു​ചാ​ലു​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കു​ന്ന അ​വ​സ്ഥ​യാ​ണ്. ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്തെ ചെ​റൂ​ട്ടി​റോ​ഡ്-​കെ​കെ റോ​ഡ് പ​രി​സ​രം ഇ​ന്ന​ലെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 


കോ​ട​തി വ​ള​പ്പി​ലേ​ക്കും തി​രി​ച്ചും ക​ട​ക്കാ​ന്‍ ആ​ളു​ക​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ടി. ഓ​വു​ചാ​ലു​ക​ള്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞ് റോ​ഡ് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മാ​ലി​ന്യ​ങ്ങ​ള്‍കൂ​ടി കു​ത്തി​യൊ​ലി​ച്ചു​വ​ന്ന​തോ​ടെ സ്ഥ​ല​ത്ത് ദു​ര്‍​ഗ​ന്ധം പ​ര​ന്നു. സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ലേ​ക്കു​പോ​ലും എ​ത്താ​ന്‍ ക​ഴി​യാ​ത്ത​അ​വ​സ്ഥ​യി​ല്‍ മു​ട്ടോ​ളം വെ​ള്ള​ത്തി​ലാ​ണ് ആ​ളു​ക​ള്‍ യാ​ത്ര​ചെ​യ്ത​ത്. 

നി​ര​വ​ധി ക​ട​ക​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന റോ​ഡി​ല്‍ ചെ​റി​യ​മ​ഴ​പെ​യ്താ​ല്‍ പോ​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. ഇ​തി​നു പു​റ​മേ കോ​ട​തി​യി​ലേ​ക്ക് വ​രു​ന്ന​വ​ര്‍ റോ​ഡ​രി​കി​ല്‍ കാ​റു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. സെ​ന്‍​ട്ര​ല്‍​ മാ​ര്‍​ക്ക​റ്റി​നു മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡാ​യ​തി​നാ​ല്‍ ദു​ര്‍​ഗ​ന്ധമുള്ള വെ​ള്ള​മാ​ണ് ഓ​ട​യി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്.​

പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍​ക്കു ഇ​ട​യാ​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ര്‍ . ചെ​റൂ​ട്ടി റോ​ഡി​ലെ പ​ഴ​യ സി​ന്‍​ഡി​ക്ക​റ്റ് ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പം​മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി​നേ​ര​ത്തെ ത​ന്നെ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.
സ​മീ​പ​ത്തെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള​ട​ക്കം ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്.

ക​ച്ച​വ​ട​ക്കാ​ര്‍ ക​ട​ക​ള​ട​ച്ചു പോ​യ​തി​നു​ശേ​ഷ​മാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്.​വ​ലി​യ​ങ്ങാ​ടി​യി​ലെ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള മാ​ലി​ന്യം കൃ​ത്യ​മാ​യി മു​മ്പ് കോ​ര്‍​പ​റേ​ഷ​ന്‍ ശേ​ഖ​രി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​തി​ന് കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്‍​കൈ​യെ​ടു​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള പ​രാ​തി​യും ഉ​യ​രു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ എ​ലി ശ​ല്യം അ​തി രൂ​ക്ഷ​മാ​ണ്. ന​ഗ​ര​ത്തി​ലെ പ​ല​ഭാ​ഗ​ത്തും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ.
 
ര​ണ്ടു​ദി​വ​സം തു​ട​ര്‍​ച്ച​യാ​യി മ​ഴ​പെ​യ്ത​തോ​ടെ ഇ​നി മാ​ലി​ന്യം നീ​ക്കാ​നും ക​ഴി​യി​ല്ല.ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ മാ​വൂ​ര്‍​റോ​ഡ്,പാ​വ​മ​ണി​റോ​ഡ്, ശ്രീ​ക​ണ്‌​ഠ്വേ​ശ്വ​ര ക്രോ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും അ​വ​സ്ഥ സ​മാ​ന​മാ​ണ്.
മ​ഴ​ക്കാ​ല പൂ​ര്‍​വ​ശു​ചീ​ക​ര​ണം യാ​തൊ​രു​ഫ​ല​വും ചെ​യ്തി​ല്ലെ​ന്നാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്തതോടെ‍ വ്യ​ക്ത​മാ​കു​ന്ന​ത്.
Previous Post Next Post
3/TECH/col-right