Trending

മോട്ടോര്‍വാഹന പണിമുടക്ക‌്: തിങ്കളാഴ്‌ച അർധരാത്രി മുതൽ

മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന‌് ആവശ്യപ്പെട്ട‌് തൊഴിലാളികളും വാഹന ഉടമകളും സംയുകതമായി നടത്തുന്ന ദേശീയ പണിമുടക്ക‌് തിങ്കളാഴ‌്ച അര്‍ധരാത്രി ആരംഭിക്കും. നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക‌് ചൊവ്വാഴ‌്ച അര്‍ധരാത്രി വരെ നീളും. കേരളത്തില്‍ കെഎസ‌്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള മോട്ടോര്‍വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. കെഎസ‌്‌ആര്‍ടിസി തൊഴിലാളികളും ദേശീയ പണിമുടക്കിന‌് പിന്തുണ പ്രഖ്യാപിച്ചു. ഇതൊടെ കേരളത്തിലെ മോട്ടോര്‍ വാഹന മേഖല പൂര്‍ണമായും സ‌്തംഭിക്കും.


അഞ്ചരകോടിയിലധികം മോട്ടോര്‍ തൊഴിലാളികളും ചെറുകിട തൊഴില്‍ ഉടമകളും പണിമുടക്കും. ഓട്ടോറിക്ഷ, ടാക‌്സി, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട‌് വാഹനങ്ങള്‍, കെഎസ‌്‌ആര്‍ടിസി എന്നവയെല്ലാം പണിമുടക്കില്‍ പങ്കാളികളാവും. റോഡ് ഗതാഗത മേഖല കുത്തകവല്‍ക്കരിക്കാനും തൊഴിലാളികളെയും ചെറുകിട തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ഈ ആവശ്യമുന്നയിച്ചുള്ള ദേശീയ പണിമുടക്ക് രണ്ടാം തവണയാണ്.
Previous Post Next Post
3/TECH/col-right