Trending

2022 ല്‍ ബഹിരാകാശത്തേക്ക് ആളെ അയക്കും-പ്രധാനമന്ത്രി



ഇന്ത്യ 72ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചെ​േങ്കാട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.ഇന്ത്യ 75 വർഷത്തെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന 2022ൽ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വ്യക്തമാക്കി. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും.

2019ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ കേന്ദ്രത്തിൻറെ പുതിയ ആരോഗ്യ പദ്ധതിയെക്കുറിച്ചും മോദി വാചാലനായി. രാവിലെ രാജ്ഘട്ടിൽ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അർപിച്ചാണ് മോദി ചെങ്കോട്ടയിലെത്തിയത്. 21 ആചാരവെടിയോടുകൂടിയാണ് മോദി ദേശീയപതാക ഉയർത്തിയത്. 

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തി ഇന്ത്യയാണ്. ഇതിന് മുമ്പ് ലോകം ഇന്ത്യയെ പലതും പറഞ്ഞ് കളിയാക്കിയിരുന്നെന്നും എന്നാലിന്ന് ലോക ശക്തിയിൽ രാജ്യം നിർണായക സ്ഥാനത്തെത്തിയെന്നും മോദി വ്യക്തമാക്കി. 
Previous Post Next Post
3/TECH/col-right