കിഴക്കോത്ത്: കച്ചേരിമുക്ക് അനുഗ്രഹ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കച്ചേരിമുക്ക് വില്ലജ് ഓഫിസ് പരിസരത്ത് സ്ഥാപിച്ച ഒതയോത്ത് മൊയ്‌തീൻ സ്മാരക അനുഗ്രഹ കുടിവെള്ള യൂണിറ്റ് ഉദ്ഘാടനം കൊടുവള്ളി എം.എൽ.എ. പി. കെ. ഫിറോസ് നിർവ്വഹിച്ചു. മുഹമ്മദ് കുട്ടി എം വി അധ്യക്ഷനായി. കാരകുന്നുമ്മൽ സുരേഷ്ബാബു ചികിത്സാ ധന സഹായത്തിലേക്ക് അനുഗ്രഹ പ്രവർത്തകർ സമാഹരിച്ച തുക പി.
കെ. ഫിറോസ്
ചികിത്സാ കമ്മിറ്റി അംഗങ്ങൾക്ക് കൈമാറി.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുബൈർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തുകയും, വില്ലേജ് ഓഫീസ് പരിസരത്ത് അനുഗ്രഹ സ്ഥാപിച്ച ഇരിപ്പിടങ്ങൾ നാടിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ കഴിഞ്ഞ വർഷത്തെ എസ്. എസ്. എൽ. സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി.
പഞ്ചായത്ത് മെമ്പർമാരായാ ഹൈറുന്നിസ അൻവർ, ഹഫ്സത് പുറായിൽ, പങ്കജാക്ഷൻ, എന്നിവരും വി കെ അബ്ദുറഹിമാൻ, സിദ്ധീഖ് മലബാരി, സിദ്ധീഖ് ടി എം, ഇ കെ മുഹമ്മദ് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ നിഷാദ് കോരോത്ത് സ്വാഗതവും, കബീർ ചെലക്കാട്ടിൽ നന്ദിയും പറഞ്ഞു.
Tags:
KODUVALLY