Trending

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ മെയ് 28ന് ബലിപെരുന്നാൾ.

കോഴിക്കോട്:ദുൽ ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ  (മെയ് 28- വ്യാഴം ) ബലിപെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ,ജനറൽ സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് മുഖ്യഖാസിയായമുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കോഴിക്കോട് ഖാളിനാസർ ഹയ്യ് ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുല്ല ഹബീബ് അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

Previous Post Next Post
3/TECH/col-right